കെ.ബി. മുഹമ്മദ് (മമ്മു)
Posted On
date_range Updated On
date_range തളിപറമ്പ് സ്വദേശി മക്കയിൽ നിര്യാതനായി
മക്ക: രോഗബാധിതനായി ചികിത്സയിലായിരുന്ന കണ്ണൂർ തളിപറമ്പ് തുവ്വേങ്ങാട് സ്വദേശി കെ.ബി. മുഹമ്മദ് (മമ്മു) മക്കയിൽ നിര്യാതനായി. മക്കയിലെ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
മകെൻറ വിവാഹ ചടങ്ങുകൾക്ക് ശേഷം രണ്ടാഴ്ച മുമ്പാണ് നാട്ടിൽ നിന്നും ജോലിസ്ഥലത്ത് തിരിച്ചെത്തിയത്. ശാരീരിക അസ്വസ്ഥതകളെയും തളർച്ചയെയും തുടർന്ന് ആദ്യം ത്വാഇഫിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ മക്കയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ഒമ്പത് ദിവസമായി മക്കയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഭാര്യ: ഫാത്തിമ. ഒരു മകളും നാല് ആൺമക്കളുമുണ്ട്. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയിൽ തന്നെ സംസ്കരിക്കുമെന്ന് ഐ.സി.എഫ് വെൽഫയർ ടീം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.