മുഹമ്മദ് ഇബ്രാഹിം 

അല്‍ ഐനില്‍ ഫാര്‍മസിസ്റ്റായിരുന്ന തിരൂര്‍ സ്വദേശി മരിച്ച നിലയില്‍

അല്‍ ഐന്‍: അല്‍ ഐനില്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്തിരുന്ന തിരൂര്‍ സ്വദേശിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ ഐന്‍ ഇമ്പീരിയല്‍ കോളജ് ലണ്ടന്‍ ഡയബറ്റിക് സെന്‍ററിലെ ഫാര്‍മസിസ്റ്റ് തിരൂര്‍ തലക്കടത്തൂര്‍ ഇടയ്ക്കങ്ങാട്ടില്‍ പരേതനായ അബ്​ദുറഹ്‌മാന്‍ ഹാജിയുടെ മകന്‍ മുഹമ്മദ് ഇബ്രാഹിം (48) ആണ് മരിച്ചത്. വ്യാഴാഴ്ച ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ഇദ്ദേഹം വെള്ളിയാഴ്ച ജോലിക്ക് എത്തിയിരുന്നില്ല. തുടര്‍ന്ന് താമസിച്ചിരുന്ന റൂമില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു.

മുമ്പ് അല്‍ ഐന്‍ തവാം ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ആയിരുന്നു. ഈ സമയത്ത് ഒപ്പമുണ്ടായിരുന്ന കുടുംബം പിന്നീട് നാട്ടിലേക്ക് മടങ്ങിയിരുന്നു. മൃതദേഹം അല്‍ ഐന്‍ അല്‍ ജിമി ആശുപത്രി മോര്‍ച്ചറിയില്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. മാതാവ്: ആയിശുമ്മു. ഭാര്യ: ബുഷറ. മക്കള്‍: മുനീബ്, ഹുദ. മുഹ്‌സിന്‍. സഹോദരങ്ങള്‍: മൊയ്തീന്‍ കുട്ടി (അബൂദബി), മുജീബ് റഹ്‌മാന്‍ (ദുബൈ), അയ്യൂബ് (അബൂദബി), ദാവൂദ് (അബൂദബി). ഹാജറ, സാറ, ഹഫ്‌സത്ത്, ഹസനത്ത്.

Tags:    
News Summary - Tirur Native Working as Pharmacist Found Dead in Al Ain, UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.