ലോറികൾക്കിടയിൽപെട്ട് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം
വളാഞ്ചേരി (മലപ്പുറം): ദേശീയപാത വട്ടപ്പാറയിൽ ഓടിക്കൊണ്ടിരുന്ന ചരക്കുലോറികൾക്കിടയിൽപെട്ട് സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾക്ക് ദാരുണാന്ത്യം. കുറ്റിപ്പുറം എടച്ചലം കുന്നുംപുറം സലഫി മസ്ജിദിന് സമീപം താമസിക്കുന്ന ആന്തൂർ വളപ്പിൽ മുഹമ്മദ് അഫ്സൽ (39), ഭാര്യ പൊട്ടിപ്പാറ സാബിറ (36) എന്നിവരാണ് മരിച്ചത്.
ആറുവരിപ്പാതയിൽ വട്ടപ്പാറ വയഡക്ടിന് മുകളിൽ വെള്ളിയാഴ്ച അർധരാത്രിയാണ് അപകടം. കോട്ടക്കൽ ഭാഗത്തുനിന്ന് വരികയായിരുന്ന സ്കൂട്ടർ അമിതവേഗത്തിൽ വരികയായിരുന്ന ലോറികൾക്കിടയിൽപെടുകയായിരുന്നു. സ്കൂട്ടർ യാത്രികർ സംഭവസ്ഥലത്തുതന്നെ മരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ രോഗിയെ സന്ദർശിച്ച് വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു ദമ്പതികൾ.
കുറ്റിപ്പുറത്തെ ടൈൽസ് ഷോപ്പ് ജീവനക്കാരനാണ് അഫ്സൽ. കുന്നുംപുറത്തെ പൊട്ടിപ്പാറ മൂസയുടെയും ആമിനയുടെയും മകളാണ് സാബിറ. മക്കൾ: ഫഹ്മിൻ ഫതു, ഫൈഹ. വളാഞ്ചേരി, കുറ്റിപ്പുറം സ്റ്റേഷനുകളിൽനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും തിരൂരിൽനിന്നെത്തിയ ഫയർഫോഴ്സും സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.