Posted On
date_range Updated On
date_range മലപ്പുറം പെരിന്തൽമണ്ണ സ്വദേശി റിയാദിൽ നിര്യാതനായി
റിയാദ്: മലപ്പുറം പെരിന്തൽമണ്ണ പാലോളിപ്പറമ്പ് സ്വദേശി കണ്ടങ്ങാടത്ത് കമാലുദ്ദീൻ (59) റിയാദിൽ നിര്യാതനായി. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന കമാൽ 25 വർഷത്തിലധികമായി റിയാദിൽ പ്രവാസിയാണ്. നാല് മാസം മുമ്പാണ് അവസാനമായി അവധിക്ക് നാട്ടിൽ പോയി മടങ്ങിയെത്തിയത്. പരേതരായ ഉമ്മർകുട്ടിയുടെയും ആമിനയുടെയും മകനാണ്. ഭാര്യ ഖദീജ. മക്കൾ: മുസമ്മിൽ, ഫാത്തിമ, മിഷാൽ.
മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി റിയാദ് കെ.എം.സി.സി വെൽഫെയർ വിംങ് പ്രവർത്തകർ രംഗത്തുണ്ട്. വെൽഫെയർ വിംങ് നേതാവ് റഫീഖ് പുല്ലൂർ, മലപ്പുറം ജില്ല വെൽഫെയർ വിംങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ നസീർ കണ്ണീരി, ജാഫർ വീമ്പൂർ, ഹാഷിം കോട്ടക്കൽ എന്നിവർ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.