രാജേഷ് ഡിസിൽവ
മംഗളൂരു റിഫൈനറി സ്ഫോടനം; ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു
മംഗളൂരു: സെപ്റ്റംബർ 30 ന് മംഗളൂരു റിഫൈനറീസ് ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എം.ആർ.പി.എൽ) ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജീവനക്കാരൻ നിര്യാതനായി. സൂറത്ത്കലിലെ രാജേഷ് ഡിസിൽവയാണ്(42) മരിച്ചത്. എം.ആർ.പി.എൽ ഫേസ് മൂന്നിലെ കോക്കർ ഹൈഡ്രോ ട്രീറ്റിംഗ് യൂണിറ്റിൽ (സി.എച്ച്.ടി.യു) ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട രണ്ടാമത്തെയാളാണ് ഡിസിൽവ. ഹാലിയങ്ങാടി സ്വദേശി മനീഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.
ബാപ്റ്റിസ്റ്റ് ഡിസിൽവയുടെ രണ്ട് ആൺമക്കളിലും മൂന്ന് പെൺമക്കളിലും ഒരാളായ രാജേഷ് ഡിസിൽവ അവിവാഹിതനാണ്. സൂറത്ത്കലിലെ ഇഡിയ ഗ്രാമത്തിലെ കാനയിൽ താമസിക്കുന്ന അദ്ദേഹം വർഷങ്ങളായി എം.ആർ.പി.എൽ ജീവനക്കാരനായിരുന്നു. മംഗളൂരു ജില്ല ഗവ .വെൻലോക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകിട്ട് മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.