Posted On
date_range Updated On
date_range പൊന്നാനി സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു
ദോഹ: മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി മാമ്പ്രയിൽ കേശവന്റെ മകൻ ശ്രീനിവാസൻ മാമ്പ്ര (59) ദോഹയിൽ ഹൃദയാഘാതം മൂലം മരിച്ചു. ദോഹയിലെ 'അൽ യൂസുഫ് ട്രേഡിംഗ് ആൻഡ് കോൺട്രാക്റ്റിംഗ്' കമ്പനിയിൽ സെയിൽസ് സൂപ്പർവൈസറായി ജോലിചെയ്തുവരികയായിരുന്നു.സംസ്കൃതി ഖത്തറിന്റെ റയ്യാൻ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമായിരുന്നു.
ഷൈലയാണ് ഭാര്യ. രുദ്രൻ, ഭദ്ര എന്നിവർ മക്കളാണ്. ഖത്തറിൽ ഉള്ള സുരേഷ്, ഭാസ്കരൻ, പ്രദീപ് എന്നിവർ സഹോദരങ്ങളാണ്.വക്ര ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.