മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡി സ്ഫോടനത്തെത്തുടർന്ന് പുക ഉയരുന്നു

മംഗളൂരു റിഫൈനറിയിൽ സ്ഫോടനം; സമീപമുള്ള വീടുകൾ കുലുങ്ങി, മംഗളൂരു നഗരത്തിൽ വരെ സ്ഫോടനശബ്ദം, ആളപായമില്ല

മംഗളൂരു: മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ (എംആർപിഎൽ) ബുധനാഴ്ച ഉച്ച 12.30 ഓടെ വൻ സ്ഫോടനം. ആളപായമില്ല. എംആർപിഎല്ലിന്റെ മൂന്നാം ഘട്ടത്തിലെ സിഎസ്ടി പ്ലാന്റിലാണ് സ്ഫോടനം. സ്ഫോടനത്തിന് തൊട്ടുപിന്നാലെ തീപടർന്ന് കനത്ത പുക പ്രദേശമാകെ നിറഞ്ഞു.

സ്ഫോടന ആഘാതത്തിൽ ജോക്കട്ടെ പഞ്ചായത്ത് കെട്ടിടത്തിന് സമീപമുള്ള വീടുകൾ കുലുങ്ങി. വാതിലുകളുടെയും ജനലുകളുടെയും ചില്ലുകൾ തകർന്നു. ആകാശത്ത് കനത്ത പുക ഉയർന്നു. സ്ഫോടനശബ്ദം മംഗളൂരു നഗരത്തിൽ വരെ കേട്ടു.

ന്യൂ മംഗളൂരു തുറമുഖം, കദ്രി, പാണ്ഡേശ്വരം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എംആർപിഎല്ലിലേക്ക് കുതിച്ചു. സ്ഫോടന കാരണം അറിവായിട്ടില്ല.

Tags:    
News Summary - Major explosion at Mangalore Refinery, no casualties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.