നാരായണൻ എന്ന മണി
കണ്ണൂർ സ്വദേശി റിയാദിൽ കുഴഞ്ഞുവീണു മരിച്ചു
റിയാദ്: കണ്ണൂർ സ്വദേശിയായ പ്രവാസി റിയാദിൽ കുഴഞ്ഞുവീണു മരിച്ചു. മയ്യിൽ കടൂർ അരോളി വീട്ടിൽ നാരായണൻ എന്ന മണി (57) ആണ് ചൊവ്വാഴ്ച മരിച്ചത്. രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് സഹപ്രവർത്തകർ റെഡ് ക്രസന്റിനെ വിവരമറിയിക്കുകയും, ആംബുലൻസ് എത്തി ഉടൻ ഒബൈദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേളി കലാ സാംസ്കാരിക വേദി മലാസ് ഏരിയ കമ്മിറ്റി അംഗവും ജരീർ യൂനിറ്റ് ജോയിന്റ് സെക്രട്ടറിയുമായിരുന്നു നാരായണൻ. 33 വർഷത്തിലേറെയായി പ്രവാസിയായ മണി കഴിഞ്ഞ പത്തുവർഷത്തോളമായി മലാസിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മണി കഴിഞ്ഞ വർഷമാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്.
അരോളി വീട്ടിൽ പരേതരായ ഇരിങ്ങത്തായ് കൃഷ്ണൻ–തമ്പായ് എന്നിവരുടെ മകനാണ്. ഒബൈദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മണിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കായി കേളി ജീവകാരുണ്യ വിഭാഗം പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.