ഇവാൻ അലക്‌സ്
Posted On
date_range Updated On
date_range വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം
കോട്ടയം: തിടനാട് പഞ്ചായത്തിൽ രണ്ടു വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. പിണ്ണാക്കനാട് സിഎംഎസ് കോളനിയിൽ കൊള്ളിക്കൊളവിൽ അലൻ സുനീഷ ദമ്പതികളുടെ മകൻ ഇവാൻ അലക്‌സ് ആണ് കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണിറ്റൽ വീണ് മരണപ്പെട്ടത്. വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം.
മുറ്റത്ത് കളിച്ചുനടന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവാനെ കിണറ്റിൽ കണ്ടെത്തിയത്. കിണറിന് ചുറ്റും സംരക്ഷണ ഭിത്തി ഇല്ലാത്തതാണ് അപകട കാരണമായത്. കുട്ടിയെ ഉടൻ ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്‌സെത്തി പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.