പൊട്ടേങ്ങൽ നിസാമുദ്ദീൻ
Posted On
date_range Updated On
date_range മുൻ പ്രവാസി വയനാട് സ്വദേശി നിസാമുദ്ദീൻ നിര്യാതനായി
അൽ നമാസ്: ദീർഘകാലം സൗദിയിലെ അസീർ പ്രവിശ്യയിലുള്ള അൽ നമാസിൽ പ്രവാസിയായിരുന്ന വയനാട് ഇഡിയംവയൽ സ്വദേശി പൊട്ടേങ്ങൽ നിസാമുദ്ദീൻ (50) നിര്യാതനായി. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സെപ്റ്റംബർ 25-നായിരുന്നു അന്ത്യം.
ഖത്തർ, ജിദ്ദ, അൽ നമാസ് എന്നിവിടങ്ങളിലായി 30 വർഷത്തോളം പ്രവാസം നയിച്ച അദ്ദേഹം 12 വർഷമായി അൽ നമാസിലായിരുന്നു ജോലി ചെയ്തിരുന്നത്. പ്രവാസി സമൂഹത്തിെൻറ സാമൂഹിക, ജീവകാരുണ്യ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന നിസാമുദ്ദീൻ, അൽ നമാസ് കെ.എം.സി.സി പ്രസിഡൻറായും ഗ്ലോബൽ കെ.എം.സി.സി പൊഴുതന പഞ്ചായത്ത് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിതാവ്: മൂസ പൊട്ടേങ്ങൽ. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ജസ്ന. മക്കൾ: മുഹമ്മദ് അദ്ഹം, മുഹമ്മദ് അമാൻ, ആയിഷ നൂറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.