Posted On
date_range Updated On
date_range സന്ദർശക വിസയിലെത്തിയ മുംബൈ സ്വദേശി ജുബൈലിൽ നിര്യാതനായി; ഖബറടക്കം സൗദിയിൽ നടക്കും
ജുബൈൽ: സന്ദർശക വിസയിൽ സൗദി അറേബ്യയിലെത്തിയ മഹാരാഷ്ട്ര മുംബൈ നാഗ്പാഡ ഷെയ്ഖ് ബുർഹാൻ ഖമറുദ്ദീൻ സ്ട്രീറ്റിലെ മുക്താർ മൻസിലിൽ താമസക്കാരനായ ഇഫ്തിഖാറുദ്ദീൻ ഗുലാം അഹമ്മദ് അൻസാരി (70) ജുബൈലിൽ നിര്യാതനായി. ഭാര്യ അംതുർ റഹീമിനൊപ്പം അടുത്തിടെയാണ് ഇദ്ദേഹം ജുബൈലിലുള്ള മകൻ അബ്ദുൽ ബാസിത് അൻസാരിയുടെ അടുത്തേക്ക് എത്തിയത്. കുറച്ചു ദിവസം മുമ്പ് ന്യുമോണിയ ബാധിച്ച് ചികിത്സയിൽ ആയിരുന്നു. അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടൻ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പിതാവ്: ഗുലാം അഹമ്മദ് അൻസാരി, മാതാവ്: സബ്റ ബീ. ഭാര്യ: അംതുർ റഹീം ഇഫ്തിഖാറുദ്ദീൻ അൻസാരി. മക്കൾ: അബ്ദുൽ ബാസിത് അൻസാരി, തഹ്‌രീം അൻസാരി. ഔദ്യോഗിക നിയമ നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുമെന്ന് .പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.