Posted On
date_range Updated On
date_range തെലങ്കാന സ്വദേശി ജുബൈലിൽ നിര്യാതനായി
ജുബൈൽ: തെലങ്കാന സംഗറെഡ്ഡി രാമചന്ദ്രപുരം സായ് നഗർ കോളനി സ്വദേശി കാമേശ്വർ താവുത്കാൻപേട്ട (59) ജുബൈലിൽ നിര്യാതനായി. ജുബൈലിലെ പ്രമുഖ കമ്പനിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ഹൃദ്രോഗ ബാധിതനായിരുന്ന ഇദ്ദേഹം മുൻപ് ആൻജിയോപ്ലാസ്റ്റി ചികിത്സക്ക് വിധേയനായിരുന്നു. കഴിഞ്ഞ ദിവസം കടുത്ത ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
താവുത്കാൻപേട്ട മോഹൻ വേലുവാണ് പിതാവ്. മാതാവ്: സുബ്ബമ്മ, ഭാര്യ: റാണി. മൃതദേഹം സൗദി അറേബ്യയിൽ തന്നെ സംസ്കരിക്കുന്നതിനുള്ള ഔദ്യോഗിക നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.