കലോത്സവം അടിച്ചുപൊളിക്കാന്‍ വരുന്നവരെ കണ്ണൂര്‍ ഇരുകൈയും നീട്ടി സ്വീകരിക്കും. എന്നു കരുതി, കുപ്പിവെള്ളവും ഡിസ്പോസിബ്ള്‍ പ്ളേറ്റുമൊക്കെ കൈയിലുള്ള പ്ളാസ്റ്റിക് സഞ്ചിയില്‍ തിരുകിയാണ് വരവെങ്കില്‍ മക്കളേ, പറഞ്ഞില്ലെന്നു വേണ്ട പണിപാളും... ഈ വക സാധനങ്ങളൊക്കെ കൈയോടെ പിടികൂടാന്‍ ഹരിത സൈന്യം ഓരോ വേദിയുടെയും കവാടത്തിലുണ്ട്. വെള്ളക്കുപ്പികളും മറ്റും ഉപേക്ഷിക്കാന്‍ മനസ്സില്ളെങ്കില്‍ കൗണ്ടറില്‍ 10 രൂപ അടച്ചാല്‍ ഒരു സ്റ്റിക്കര്‍ നല്‍കും. ഇത് കുപ്പിയില്‍ പതിച്ച്, ഒഴിഞ്ഞ കുപ്പിയുമായി തിരികെയത്തെുമ്പോള്‍ പണം മടക്കിനല്‍കും.
ശ്രദ്ധിക്കൂ കൂട്ടരേ...
- 20 വേദിയിലും അനുബന്ധ സ്ഥലങ്ങളിലും ഹരിതസേന റോന്തുചുറ്റും
- പ്ളാസ്റ്റിക് വസ്തുക്കള്‍ കൊണ്ടുവരരുത് (പ്ളാസ്റ്റിക് കവറുകള്‍, കുപ്പികള്‍, ഭക്ഷ്യവസ്തുക്കള്‍ പൊതിയാനുള്ള പ്ളാസ്റ്റിക് തുടങ്ങിയവ).
- ഡിസ്പോസിബ്ള്‍ പ്ളേറ്റുകളും ഗ്ളാസുകളും അനുവദിക്കില്ല
- ഓരോ വേദിയുടെ മുന്നിലും ഗ്രീന്‍ പ്രോട്ടോകോള്‍ കൗണ്ടര്‍ ഉണ്ടാവും. പ്ളാസ്റ്റിക് കൊണ്ടുപോകുമ്പോള്‍ ഇവിടുള്ളവര്‍ പരിശോധിക്കും
- ഫൗണ്ടന്‍ പേനകളാണ് ഉപയോഗിക്കുക
- മത്സരാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും തുണിസഞ്ചികള്‍ നല്‍കും
- ഫയലുകള്‍ ചണനിര്‍മിതം
- ഭക്ഷണപ്പന്തലിലടക്കം മാലിന്യം ശേഖരിക്കാന്‍ ഓലയുടെ വല്ലങ്ങള്‍
- പ്ളാസ്റ്റിക്കിനെ കലോത്സവത്തില്‍നിന്ന് അകറ്റാനാണ് ശ്രമം. ഇതിനാണ് കലോത്സവ ചരിത്രത്തില്‍ ആദ്യമായി ഹരിത നിയമാവലി (ഗ്രീന്‍ പ്രോട്ടോകോള്‍) പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.