സ്കൂൾ കലോത്സവത്തിൽ അവസാനത്തെ കലാതിലകപ്പട്ടമണിഞ്ഞ കലാകാരി ഇന്ന് ഡോക്ടറാണ ്. കാസർകോട് ഉദിനൂരിലെ ഡോ. ആതിര ആർ. നാഥ്. ശാസ്ത്രീയ നൃത്തങ്ങളിലെ ഗ്ലാമർ താരമായിരു ന്ന ആതിര 2005ൽ തിരൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലാണ് കലാതിലകമായത്. സ്വന്തം പേ രിൽ ആതിര എഴുതിച്ചേർത്ത ഇൗ െറക്കോഡ് തിരുത്തിക്കുറിക്കാൻ ഇനിയൊരു കലാകാരിക്കുമ ാകില്ല.
2005ൽ ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായിരുന്നു ആതിര. ഉർദു ഗസൽ, കവിത രചന, കഥാപ്രസംഗം, ചാക്യാർകൂത്ത് എന്നിവയിലാണ് മത്സരിച്ചത്. 10ാം ക്ലാസ് വിദ്യാർഥിനിയായതിനാൽ ഏറെ അധ്വാനവും സമയവും വേണ്ടിയിരുന്ന നൃത്തയിനങ്ങൾ ഒഴിവാക്കി. തൊട്ടടുത്ത വർഷം മുതൽ കലാതിലക-പ്രതിഭ പട്ടങ്ങൾ കലോത്സവത്തിൽനിന്ന് ഒഴിവാക്കി.
കലാകാരിയായിരിക്കെ തന്നെ പഠനത്തിലും മിടുക്കിയായിരുന്നു ആതിര. കോട്ടയം മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് പഠനകാലത്ത് ‘മെഡിക്കോസ്’ കലോത്സവത്തിൽ സംസ്ഥാന കലാതിലകമായി. മോഹിനിയാട്ടം, കേരളനടനം, കഥാപ്രസംഗം, മോണോ ആക്ട്, മാപ്പിളപ്പാട്ട്, സോളോ ഡാൻസ്, കവിതാലാപനം, പ്രസംഗം, കവിതരചന തുടങ്ങിയവയിലെ മികവാണ് മെഡിക്കോസിൽ തിലകപട്ടം ചൂടിച്ചത്.
എം.ബി.ബി.എസ് പഠനശേഷം പടന്ന, പള്ളിക്കര, ഒാലാട്ട്, മാവിലാ കടപ്പുറം, കരിവെള്ളൂർ പി.എച്ച്.സികളിൽ ഡോക്ടറായി. കരിവെള്ളൂർ പി.എച്ച്.സിയിൽ ഡോക്ടറായിരിക്കെ ഇൗ വർഷമാണ് ഉപരിപഠനത്തിന് കോയമ്പത്തൂർ മെഡിക്കൽ കോളജിൽ ചേർന്നത്. കണ്ണൂർ പെരിങ്ങോത്ത് സ്വദേശിയായ ഡോ. നിഖിലാണ് ഭർത്താവ്. കോയമ്പത്തൂർ അരവിന്ദ് ആശുപത്രിയിൽ ഫെലോഷിപ് ചെയ്യുന്ന ഡോ. നിഖിലിനൊപ്പം ആതിര ഇപ്പോൾ അവിടെയാണ് താമസം.
വിദ്യാഭ്യാസ വകുപ്പിൽനിന്ന് സീനിയർ സൂപ്രണ്ടായി വിരമിച്ച കെ. രവിനാഥിെൻറയും അധ്യാപിക കെ. പ്രീതിയുടെയും മകളാണ്. ഡോക്ടറായശേഷം ഒൗദ്യോഗിക തിരക്ക് കാരണം മൂന്നുവർഷമായി കലാപ്രവർത്തനങ്ങളിൽ ശ്രദ്ധിക്കാൻ ആതിരക്ക് സമയം കിട്ടിയിട്ടില്ലെന്ന് പിതാവ് കെ. രവിനാഥ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.