മാധ്യമം ‘കലയാട്ടം’ പ്രകാശിതമായി 

കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിനായി ‘മാധ്യമം’ ഒരുക്കിയ കൈപ്പുസ്തകം ‘കലയാട്ടം’ പ്രകാശനം ചെയ്തു. മുനിസിപ്പല്‍ സ്കൂളിലെ ജൂബിലിഹാളില്‍ പ്രോഗ്രാം കമ്മിറ്റി ഓഫിസില്‍ നടന്ന ചടങ്ങില്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങിന് സാക്ഷ്യംവഹിച്ചു. കലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ ഫോണ്‍ നമ്പറടക്കം മുഴുവന്‍ വിവരങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടുന്നതാണ് കലയാട്ടം എന്നു പേരിട്ടിട്ടുള്ള കൈപ്പുസ്തകം. കലോത്സവ നഗരിയിലത്തെുന്ന കൗമാരപ്രതിഭകള്‍ക്കും ജില്ലയിലത്തെുന്ന മറ്റുള്ളവര്‍ക്കും പുസ്തകത്തിലെ നിര്‍ദേശങ്ങള്‍ സഹായകരമാകുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. എ.ഡി.പി.ഐ ജെസി ജോസഫ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്, തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags:    
News Summary - kalayattam launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.