പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു ^സോളിഡാരിറ്റി

കോഴിക്കോട്: ജനകീയ സമരങ്ങളുടെ പക്ഷത്തുനിന്ന് പരിസ്ഥിതി^മനുഷ്യാവകാശ വിഷയങ്ങളിൽ നിരന്തരമായി ഇടപെടുന്ന ‘കേരളീയം’ മാസികയുടെ ഓഫിസ് പൊലീസ് റെയ്ഡ് നടത്തിയത് ജനകീയ സമര നേതാക്കളെ ഭയപ്പെടുത്തി നിശ്ശബ്ദീകരിക്കാനുള്ള ഭരണകൂട ശ്രമത്തിൻെറ ഭാഗമാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ് പ്രസ്താവിച്ചു.

മാവോവാദികളെന്ന് ആരോപിച്ച് ശ്രീകാന്ത് പ്രഭാകരൻ, അരുൺ ബാലൻ എന്നിവരെ യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തതും ഇതിൻെറ തുട൪ച്ചയാണ്. കേരളത്തിൽ ശക്തിപ്പെടുന്ന ജനകീയ സമരങ്ങളെ ഞെരിച്ചമ൪ത്താനുള്ള ഭരണകൂട ഭീകരതയുടെ ഭാഗമാണ് ഈ കരിനിയമ പ്രയോഗങ്ങളെന്നും പ്രസ്താവനയിൽ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.