ഐ.എസ്.എല്‍ ഫൈനല്‍ നാളെ; ജയിക്കാനുറച്ച് മഞ്ഞപ്പട മുംബൈയില്‍

മുംബൈ: ഇന്ത്യൻ സൂപ്പ൪ ലീഗിൽ ആദ്യ കിരീടനേട്ടമെന്ന സ്വപ്നത്തിൽ മലയാളത്തിൻെറ പ്രതീക്ഷയുമായി കേരള ബ്ളാസ്റ്റേഴ്സ് മുംബൈയിലത്തെി. നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടക്കുന്ന കിരീടപ്പോരിൽ അത്ലറ്റികോ ഡി കൊൽക്കത്തയാണ് ബ്ളാസ്റ്റേഴ്സിൻെറ എതിരാളികൾ.
കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ വ്യാഴാഴ്ച രാവിലെ പരിശീലനത്തിനിറങ്ങിയ ബ്ളാസ്റ്റേഴ്സ് വൈകീട്ടാണ് മുംബൈയിലേക്ക് പറന്നത്. കൊച്ചിയിൽ ഒന്നാം പാദ സെമിയിൽ ചെന്നൈയിൻ എഫ്.സിക്കെതിരെ 3-0ൻെറ വിജയം നേടിയിട്ടും രണ്ടാംപാദത്തിൽ മികവ് തുടരാനാകാതെ പോയത് ബ്ളാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. രണ്ടാംപാദത്തിൽ മൂന്ന് ഗോളുകൾ നേടി അവസാന നിമിഷം വരെ പൊരുതിനിന്ന ചെന്നൈയിനെ സ്റ്റീഫൻ പീയേഴ്സൻെറ ഗോൾ ആനുകൂല്യത്തിൽ 4-3 എന്ന അഗ്രഗേറ്റ് സ്കോറിൽ മറികടന്നായിരുന്നു ബ്ളാസ്റ്റേഴ്സ് ഫൈനൽ ബ൪ത്ത് ഉറപ്പിച്ചത്.
എന്നാൽ, സെമിയിലെ പരിമിതികൾ ഉൾക്കൊണ്ട് കൊൽക്കത്തക്കെതിരെ ഫൈനലിൽ മികച്ച പോരാട്ടം തന്നെ പുറത്തെടുക്കുമെന്ന് കൊച്ചിയിൽനിന്ന് പുറപ്പെടും മുമ്പ് ടീമിലെ മാ൪ക്വി താരവും കോച്ചുമായ ഡേവിഡ് ജെയിംസ് വ്യക്തമാക്കിയിട്ടുണ്ട്.
പരിക്കും സസ്പെൻഷനും മൂലം ജാമി മകലിസ് അടക്കം പ്രധാന താരങ്ങൾക്ക് കൊൽക്കത്തക്കെതിരെ കളിക്കാനാവില്ളെങ്കിലും പകരക്കാരിൽ മലയാളി താരം സുശാന്ത് മാത്യു അടക്കമുള്ളവരിൽ വൻ പ്രതീക്ഷയാണ് ടീമിനുള്ളത്.  ടീം ഉടമസ്ഥൻ സചിൻെറ നാട്ടിലാണ് മത്സരമെന്നതും  ഗുണമാവും.
പരിക്ക് ടീമിൻെറ പ്രകടനത്തെ ബാധിക്കില്ളെന്ന് അസിസ്റ്റൻറ് കോച്ച് ട്രെവ൪ മോ൪ഗനും വ്യക്തമാക്കിയിട്ടുണ്ട്. മികച്ച ടീമാണ് കൊൽക്കത്തയെങ്കിലും തങ്ങൾ മികച്ച  കളി തന്നെ പുറത്തെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.ആക്രമണത്തിലും പ്രതിരോധത്തിലും വ്യത്യസ്ത തന്ത്രങ്ങൾ പയറ്റുന്ന കൊൽക്കത്തക്കെതിരെ ഏറ്റവും മികച്ച കളി പുറത്തെടുത്താലേ ബ്ളാസ്റ്റേഴ്സിന് ലക്ഷ്യത്തിലത്തൊനാവൂ.
അതുകൊണ്ടുതന്നെ അവസാന പടക്ക് മുമ്പ് മഞ്ഞപ്പട എതിരാളിയെ വീഴ്ത്താൻ പുതുതന്ത്രങ്ങൾ ഒരുക്കുമെന്നുറപ്പ്. മുംബൈയിൽ ടീം ഇന്ന് പരിശീലനത്തിനിറങ്ങും. ഫൈനൽ മത്സരത്തിന് മുന്നോടിയായി കോച്ചും ടീം അധികൃതരും മാധ്യമങ്ങളെ കാണുമെന്നും ബ്ളാസ്റ്റേഴ്സ് അറിയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.