ചിറക്കരയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നു
Posted On
date_range Updated On
date_range ചിറക്കരയിൽ കടുവ സാന്നിധ്യം; വനം വകുപ്പ് കാമറ സ്ഥാപിച്ചു
മാനന്തവടി: നഗരസഭ പരിധിയിലെ ചിറക്കരയിൽ കടുവ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ വനം വകുപ്പ് കാമറകൾ സ്ഥാപിച്ചു. ബുധനാഴ്ച രാത്രിയാണ് ചിറക്കര എണ്ണപ്പന കൃഷിയിടത്തിൽ കടുവയുടെ സാന്നിധ്യം കണ്ടത്.
പ്രദേശവാസിയായ യുവാവ് ദൃശ്യങ്ങൾ പകർത്തി സാമൂഹ മാധ്യമങ്ങളിൽ പ്രദർശിപ്പിച്ചതോടെ ബേഗൂർറേഞ്ച് ഓഫിസർ രഞ്ജിത്തിന്‍റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
വ്യാഴാഴ്ച രാവിലെ നഗരസഭ കൗൺസിലർ വി.ആർ. പ്രവീജിന്‍റെ നേതൃത്വത്തിൽ റാപിഡ് റെസ്പോൺസ് ടീം തിരച്ചിൽ ആരംഭിച്ചു. ഇത് രാത്രിയും തുടരും. പ്രദേശത്തുകൂടി സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.