ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ രാഷ്ട്രപതിയുടെ ഓഫിസിൽനിന്ന് ക്ഷണം ലഭിച്ച
കത്തുമായി ഇന്ദ്രാണി
ഗൂഡല്ലൂർ: ചളിവയൽ മില്ലിക്കുന്ന് ഭാഗത്ത് താമസിക്കുന്ന കൂലിത്തൊഴിലാളിയായ ഇന്ദ്രാണിക്ക് 26ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ രാഷ്ട്രപതിയുടെ ഓഫിസിൽനിന്ന് ക്ഷണം ലഭിച്ചു. ഇന്ദ്രാണിയുടെ ഭർത്താവ് രണ്ട് വർഷം മുമ്പ് മരിച്ചിരുന്നു. ഇവർക്ക് മൂന്ന് പെൺമക്കളും ഒരു മകനുമുണ്ട്. പെൺമക്കൾ വിവാഹിതരാണ്. മകൻ ഒരു ഓട്ടോ ഡ്രൈവറാണ്. മകന്റെ കുടുംബത്തോടൊപ്പം താമസിക്കുന്ന ഇന്ദ്രാണിക്ക് ഇവിടുത്തെ സ്വകാര്യ തേയിലത്തോട്ടങ്ങളിൽ ദിവസക്കൂലിക്ക് പച്ചത്തേയില പറിച്ചെടുക്കുന്നതാണ് ജോലി.
അതേസമയം, റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം എങ്ങനെ ലഭിച്ചു എന്നതിൽ താൻ അത്ഭുതപ്പെട്ടുവെന്ന് അവർ പറഞ്ഞു. നാല് വർഷം മുമ്പ് പ്രധാനമന്ത്രിയുടെ ഭവന പദ്ധതി പ്രകാരം താൻ ഒരു വീട് നിർമിച്ചിരുന്നു. കഴിഞ്ഞ മാസം ചില ഉദ്യോഗസ്ഥർ തന്നെ സമീപിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. താൻ അസാധാരണമായി ഒന്നും ചെയ്തിട്ടില്ല. കൂലിപ്പണിക്കാരിയായി ജീവിക്കുകയാണ്. ഈ ക്ഷണം തനിക്ക് ഒരേ സമയം സന്തോഷവും അത്ഭുതവും നൽകി -അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.