കോ​ട്ട​ത്ത​റ വ​ണ്ടി​യാ​മ്പ​റ്റ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ ക​ടു​വ

വണ്ടിയാമ്പറ്റ ജനവാസ മേഖലയിൽ കടുവയിറങ്ങി

കമ്പളക്കാട്: ജനവാസ മേഖലയിൽ കടുവയിറങ്ങി. കോട്ടത്തറ വണ്ടിയാമ്പറ്റ പഴയ റേഷൻ കട റോഡിലാണ് വെള്ളിയാഴ്ച രാത്രി കടുവയെ കണ്ടത്.മാനന്തവാടിയിലെ ഓട്ടോ ഡ്രൈവർ അജ്മൽ ഇല്ലിക്കാട്ടിൽ റോഡിലേക്ക് ഇറങ്ങുന്ന കടുവയുടെ ചിത്രം പകർത്തുകയായിരുന്നു.ജനം തിങ്ങിപ്പാർക്കുന്ന ഇടത്തിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയത് പരിഭ്രാന്തിക്ക് കാരണമായിട്ടുണ്ട്. കടുവയെ കണ്ടുവെന്ന് പറയുന്ന ഭാഗങ്ങളിൽ കൽപറ്റ റേഞ്ചിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

പ്രജനന കാലമായതിനാൽ കടുവകൾ സഞ്ചാരത്തിനിടെ കാടിറങ്ങാറുണ്ടെന്നാണ് വനംവകുപ്പ് വൃത്തങ്ങൾ പറയുന്നത്.വനംവകുപ്പ് ‍ഡ്രോൺ ഉപയോഗിച്ചു തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. സമീപത്തെ വനപ്രദേശത്തേക്ക് കടുവ നീങ്ങിയതായി സംശയിക്കുന്നതായി വനംവകുപ്പ് അധികൃതർ അറിയിച്ചു.

ഇതുവരെ കാര്യമായ വന്യമൃഗശല്യ ഭീഷണി നേരിടാത്ത പ്രദേശത്ത് കടുവ എത്തിയത് നാട്ടുകാരിൽ ഭീതി ഉണർത്തി. ഒട്ടേറെ പേർ കന്നുകാലി വളർത്തലിൽ ഉപജീവനമാർഗം കണ്ടെത്തുന്ന പ്രദേശത്താണ് കടുവ എത്തിയത്. ഇവിടങ്ങളിൽ ആദ്യമായാണ് വളർത്തുമൃഗങ്ങൾക്കും മനുഷ്യജീവനും ഭീഷണിയായി കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്.

Tags:    
News Summary - Tiger enters Vandiyampatta residential area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.