Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയിൽ
മാനന്തവാടി: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബൈജുവിന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ സംയുക്ത വാഹന പരിശോധനയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. പൊഴുതന, അത്തിമൂല, കീച്ചേരി വീട്ടിൽ കെ.സി. ജെസീർ (36) ആണ് ബസ്സിൽ നിന്ന് പിടിയിലായത്.
205 ഗ്രാം കഞ്ചാവ് വിൽപനക്കായി കൊണ്ടുപോകവെയാണ് ബാവലിയിൽ അറസ്റ്റിലായത്. പ്രിവന്റിവ് ഓഫിസർമാരായ ഇ. അരുൺപ്രസാദ് ,സജി മാത്യു, സിവിൽ എക്സൈസ് ഓഫിസർമാരായ മഹേഷ്. എം ,മാനുവൽ ജിംസൺ, എം. അർജുൻ, ഡ്രൈവർ കെ.കെ. സജീവ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.