ദുബൈ: അഡലെയ്ഡിൽ ആസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിൽ രണ്ടിന്നിങ്സുകളിലും സെഞ്ച്വറിയുമായി തിളങ്ങിയ ഇന്ത്യയുടെ താൽക്കാലിക ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ടെസ്റ്റ് റാങ്കിങ്ങിൽ മുന്നേറ്റം. 11 സ്ഥാനങ്ങൾ മുന്നിൽ കയറിയ കോഹ്ലി ആദ്യ 20ൽ തിരിച്ചത്തെി. 703 പോയൻറുമായി 16ാം സ്ഥാനത്താണ് കോഹ്ലി. പട്ടികയിലെ ഇന്ത്യൻ താരങ്ങളിലും ഒന്നാമൻ. ചേതേശ്വ൪ പുജാര 18ാം സ്ഥാനത്താണ്. ബൗള൪മാരിൽ ഇശാന്ത് ശ൪മ 20ൽനിന്ന് 21ാം സ്ഥാനത്തേക്ക് താഴ്ന്നു. ഇന്ത്യക്കെതിരെ രണ്ടിന്നിങ്സിലും സെഞ്ച്വറി നേടിയ ആസ്ട്രേലിയയുടെ ഡേവിഡ് വാ൪ണ൪ കരിയറിൽ ആദ്യമായി നാലാമതായി. സ്റ്റീവൻ സ്മിത്ത് എട്ടാം സ്ഥാനത്തേക്കുയ൪ന്നു. ശ്രീലങ്കയുടെ കുമാ൪ സങ്കക്കാര ഒന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സ് രണ്ടാം സ്ഥാനത്തും വെസ്റ്റിൻഡീസിൻെറ ശിവ്നാരായൺ ചന്ദ൪പോൾ മൂന്നാം സ്ഥാനത്തും തുടരുകയാണ്. ബൗള൪മാരിൽ ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയ്ൻ ഒന്നാം സ്ഥാനം നിലനി൪ത്തിയപ്പോൾ ശ്രീലങ്കയുടെ രംഗന ഹെറാത്ത് രണ്ടാം റാങ്കിലേക്ക് കയറി. ഓൾറൗണ്ട൪മാരിൽ ബംഗ്ളാദേശിൻെറ ഷാക്കിബുൽ ഹസനാണ് മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.