കൂടു വെച്ചിട്ടും അകത്തായില്ല

പൊഴുതന: അച്ചൂർ ഭാഗത്ത് ഭീതി പരത്തുന്ന പുലിയെ പിടികൂടാനായില്ല. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലും പുലി കുടുങ്ങിയില്ല. രൂക്ഷമായ പുലി ഭീതിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് വനംവകുപ്പ് കൂടു സ്ഥാപിച്ചത്.

എന്നാൽ, തിങ്കളാഴ്ച രാത്രി പൊഴുതന ഇടിയംവയൽ പ്രദേശത്ത് ഇ.എം.എസ് ഉന്നതിയിൽ വിജയന്റെ കൂട്ടിൽ കെട്ടിയിട്ട നായെ പുലി പിടിക്കുകയും പാതിഭക്ഷിച്ച രീതിയിൽ സമീപത്തെ ഹൗസിന് സമീപം ഉപേക്ഷിക്കുകയും ചെയ്തു. യാത്രക്കാരായ നാട്ടുകാർ പലതവണ പുലിയെ അച്ചൂർ 13, ഇടിയംവയൽ ഭാഗങ്ങളിൽ കണ്ടതായും പറയുന്നു. കഴിഞ്ഞ ദിവസം കർഷകന്‍റെ പശുക്കിടാവിനെ പുലി കൊല്ലുകയും ചെയ്തിരുന്നു. ഒരാഴ്ചയോളം അച്ചൂർ ഭാഗത്ത് ഭീതി പരത്തിയ പുലിയെ പിടിക്കുന്നതിന് ചാത്തോത്ത് ഭാഗത്ത് ഞാറാഴ്ചയാണ് കൂട് സ്ഥാപിച്ചത്. വനം വകുപ്പിന്റെ അടക്കം നിരീക്ഷണമുണ്ടായെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും പുലി അകത്തായിട്ടില്ല.

Tags:    
News Summary - The tiger could not be caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.