മോഷണം നടന്ന വീട് പൊലീസ് പരിശോധിക്കുന്നു
പുൽപള്ളി: പുൽപള്ളിയിൽ വീട്ടുകാരെല്ലാവരും ഉത്സവത്തിന് പോയ സമയത്ത് വീട് കൊള്ളയടിച്ചു. ടൗണിനടുത്തെ പത്മജ നിവാസ് പ്രതാപ് ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. 19 പവൻ സ്വർണവും 80,500 രൂപയുമാണ് കവർന്നത്.
ഞായറാഴ്ച പുൽപള്ളി ഉത്സവത്തിന് വീട്ടുകാർ പോയ സമയത്താണ് മോഷണം. വീടിന്റെ പിൻവാതിലിന്റെ പൂട്ട് തകർക്കുകയായിരുന്നു. കുടുംബാംഗങ്ങൾ രാത്രി 11.30ഓടെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്.
പൊലീസ് അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധനക്കെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.