അപകടത്തിൽ 150 അടി താഴ്ചയുള്ള ഒരു കൃഷിയിടത്തിലേക്ക് മറിഞ്ഞ ബസ്
ഊട്ടി: നീലഗിരിയിൽ മിനിബസ് മറിഞ്ഞ് 30 പേർക്ക് പരിക്കേറ്റു. ഊട്ടിയിൽനിന്ന് തങ്കാടുവിലേക്ക് പോയ ബസ് മുത്തോറൈ പാലടയ്ക്ക് സമീപമുള്ള മണലാടയിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് 150 അടി താഴ്ചയിലുള്ള കൃഷിയിടത്തിലേക്ക് മറിയുകയായിരുന്നു.
ബസിൽ 30ലധികം ആളുകളുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ മുത്തോറയിലെ പാലഡ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ശേഷം സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഊട്ടി റൂറൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.