പെരിന്തൽമണ്ണ/പാലക്കാട്: ബി.സി.സി.ഐ നടത്തുന്ന 19 വയസ്സിന് താഴെയുള്ളവരുടെ അഖിലേന്ത്യാ വുമൺസ് ക്രിക്കറ്റ് ലീഗ് ഫൈനലിൽ പശ്ചിമബംഗാൾ ക൪ണാടകയെ നേരിടും. പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന സെമിഫൈനലിൽ മധ്യപ്രദേശിനെ 72 റൺസിന് തോൽപ്പിച്ചാണ് ബംഗാൾ കലാശപ്പോരിന് യോഗ്യത നേടിയത്. പാലക്കാട്ട് നടന്ന സെമിഫൈനൽ മത്സരത്തിൽ മഹാരാഷ്ട്രയെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ക൪ണാടക ഫൈനലിലത്തെിയത്. ഫൈനൽ വെള്ളിയാഴ്ച പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.
പാലക്കാട് നടന്ന സെമിയിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്ര 41.4 ഓവറിൽ 154 റൺസെടുത്ത് പുറത്തായി. ക൪ണാടക 49 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.