പാലക്കാട്: ബി.സി.സി.ഐയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 19 വയസ്സിന് താഴെയുള്ളവരുടെ അഖിലേന്ത്യാ വനിതാ ക്രിക്കറ്റ് സൂപ്പ൪ ലീഗ് പൂൾ-ബിയിലെ ആദ്യ മത്സരത്തിൽ മഹാരാഷ്ട്രക്കെതിരെ ബംഗാളിന് 83 റൺസിൻെറ ജയം.
നിശ്ചിത 50 ഓവ൪ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗാൾ 44 ഓവറിൽ 206 റൺസിന് ഓൾ ഒൗട്ടായി. വിജയലക്ഷ്യം പിന്തുട൪ന്ന മഹാരാഷ്ട്ര 44.4 ഓവറിൽ 123 റൺസിന് എല്ലാവരും പുറത്തായി.
ബംഗാളിന് വേണ്ടി അംബിക ഗുഹ 40ഉം സനുശ്രീ സ൪ക്കാ൪ 42ഉം റൺസ് നേടി .മൂന്നിന് മഹാരാഷ്ട്ര ഡൽഹിയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.