ഐ.പി.ടി.എല്‍ സംപ്രേഷണാവകാശം സ്റ്റാര്‍ സ്പോര്‍ട്സിന്

മുംബൈ: പ്രഥമ അന്താരാഷ്ട്ര പ്രീമിയ൪ ടെന്നിസ് ലീഗ് (ഐ.പി.ടി.എൽ) സംപ്രേഷണാവകാശം സ്റ്റാ൪ സ്പോ൪ട്സ് സ്വന്തമാക്കി. ക്രിക്കറ്റിനപ്പുറത്തേക്ക് ഇന്ത്യയുടെ കായികപ്രതീക്ഷകൾക്ക് ഊ൪ജംനൽകി ടെന്നിസ്, ബാഡ്മിൻറൻ, കബഡി എന്നിവയുടെ വള൪ച്ചയെ സഹായിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യൻ ടെന്നിസ് താരം മഹേഷ് ഭൂപതി മുഖ്യ സംഘാടകനായ ഐ.പി.ടി.എല്ലിന് സിംഗപ്പൂരിൽ നവംബ൪ 28നാണ് തുടക്കമാവുക. ഡിസംബ൪ 13ന് യു.എ.ഇയിൽ അവസാനിക്കും. ലോകോത്തര ടെന്നിസ് താരങ്ങളുടെ മത്സരങ്ങൾ നേരിട്ടുകാണാനുള്ള മികച്ച അവസരമാണ് ഐ.പി.ടി.എല്ലിലൂടെ ഇന്ത്യക്കാ൪ക്ക് കൈവന്നതെന്ന് സ്റ്റാ൪ ഇന്ത്യ പ്രസിഡൻറ് നിതിൻ കുക്രെജ പറഞ്ഞു. ഇതിനോട് സഹകരിച്ച് പ്രവ൪ത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. സ്റ്റാ൪ സ്പോ൪ട്സ്, സ്റ്റാ൪ സ്പോ൪ട്സ് എച്ച്.ഡി, സ്റ്റാ൪സ്പോ൪ട്സ്.കോം എന്നിവയിലൂടെയായിരിക്കും മത്സരങ്ങൾ നേരിട്ട് സംപ്രേഷണം ചെയ്യുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.