സോഫിയ: ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡ് അടക്കം മുൻനിരക്കാ൪ക്ക് ജയം. റയൽ 2-1ന് ബൾഗേറിയൻ ടീം ലുഡോഗൊരറ്റ്സിനെതിരെയാണ് വിജയം കണ്ടത്. ആഴ്സനൽ, തു൪ക്കി ടീം ഗളത്സറായിയെയും (4-1) അത്ലറ്റികോ മഡ്രിഡ് യുവൻറസിനെയും (1-0) ബേസൽ ലിവ൪പൂളിനെയും (1-0) ബൊറൂസിയ ഡോ൪ട്മുണ്ട് ആൻഡ൪ലെഷ്റ്റിനെയും (3-0) പരാജയപ്പെടുത്തി വിലപ്പെട്ട പോയൻറുകൾ സ്വന്തമാക്കി. മറ്റ് മത്സരങ്ങളിൽ ബയ൪ ലെവ൪കൂസൻ (3-1) ബെനിഫികയെയും മാൽമോ എഫ്.എഫ് (2-0) ഒളിമ്പ്യാകോസിനെയും വീഴ്ത്തി.
റയൽ വിയ൪ത്തുജയിച്ചു
സൂപ്പ൪ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി പാഴാക്കിയ മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ കരിം ബെൻസേമയുടെ ഗോളിലാണ് റയൽ രക്ഷനേടിയത്.
സ്പാനിഷ് വമ്പന്മാരുടെ പകിട്ടിനു മുന്നിൽ കുലുങ്ങാതെ സ്വന്തം തട്ടകത്തിൽ തുടക്കം മുതൽ ആക്രമിച്ചുകളിച്ച ബൾഗേറിയൻ ടീം ആറാം മിനിറ്റിൽ ബ്രസീൽ താരം മാ൪സെലിന്യോയുടെ ഗോളിൽ ലീഡ് നേടി ഞെട്ടിച്ചു. മാ൪സെലിന്യോയുടെ നീക്കം ലൂക്ക മോഡ്രിച്ച് പ്രതിരോധിച്ചതിനെ തുട൪ന്ന് ലഭിച്ച കോ൪ണ൪ കിക്ക് മോട്ടി മറിച്ചുനൽകിയത്, രണ്ടാം പോസ്റ്റിൽ മാ൪ക് ചെയ്യപ്പെടാതെ നിന്ന മാ൪സെലിന്യോ ക്ളോസ് റെയ്ഞ്ച് ഹെഡറിൽ പരിചയസമ്പന്നനായ ഗോളി കസിയസിനെ മറികടന്ന് വലകുലുക്കി. പിന്നാലെ റൊണാൾഡോയും മോഡ്രിച്ചും ചേ൪ന്ന് നടത്തിയ അപകടകരമായ നീക്കം പെനാൽറ്റിയിലാണ് കലാശിച്ചത്. എന്നാൽ, കിക്കെടുത്ത റൊണാൾഡോക്ക് പിഴച്ചു.
എങ്കിലും 15 മിനിറ്റിനകം ടീമിൻെറ സമനില ഗോൾ നേടി റൊണാൾഡോ പ്രായശ്ചിത്തം ചെയ്തു. 25ാം മിനിറ്റിൽ റയലിന് ലഭിച്ച പെനാൽറ്റി റൊണാൾഡോ ഗോളാക്കിയതോടെ മത്സരം തുല്യതയിലായി. എങ്കിലും മറുവശത്ത് മികച്ച പോരാട്ടം പുറത്തെടുത്ത ലുഡോഗൊരറ്റ്സിനെ പിടിച്ചുകെട്ടാൻ റയൽ പാടുപെട്ടു. ഒടുവിൽ 77ാം മിനിറ്റിൽ മാഴ്സലോയുടെ ക്രോസിൽ ബെൻസേമയാണ് എതി൪ വലകുലുക്കി അവരെ വിജയതീരത്തത്തെിച്ചത്. ജയത്തോടെ രണ്ട് കളികളിൽ ആറ് പോയൻറുമായി ഗ്രൂപ് ‘ബി’യിൽ റയൽ ഒന്നാം സ്ഥാനത്താണ്.
വെൽബെക് ഹാട്രിക്കിൽ ആഴ്സനൽ
ഗ്രൂപ് ‘ഡി’യിൽ മുൻ മാഞ്ചസ്റ്റ൪ യുനൈറ്റഡ് താരം ഡാനി വെൽബെക്കിൻെറ ഹാട്രിക്കായിരുന്നു ഗളത്സറായിക്കെതിരെയുള്ള ആഴ്സനൽ ജയത്തിൻെറ പ്രത്യേകത. 22ാം മിനിറ്റിൽ ഗോൾ വേട്ട തുടങ്ങിയ വെൽബെക് എട്ടുമിനിറ്റിനികം രണ്ടാം ഗോൾ നേടി. രണ്ടാം പകുതിക്കുശേഷം 52ാം മിനിറ്റിൽ ഹാട്രിക് തികക്കുകയും ചെയ്തു. അലക്സിസ് സാഞ്ചസും (41) ആഴ്സനലിനുവേണ്ടി സ്കോ൪ ചെയ്തു. ബുറക് യിൽമസാണ് (63) തു൪ക്കി ടീമി ൻെറ ആശ്വാസ ഗോൾ നേടിയത്.
ടുറാൻെറ ഗോളിൽ അത്ലറ്റികോ
ഗ്രൂപ് ‘എ’യിൽ ഗോൾരഹിത സമനിലയിലേക്ക് നീങ്ങിയ മത്സരത്തിൽ 74ാം മിനിറ്റിൽ തു൪ക്കി താരം അ൪ഡ ടുറാൻെറ ഗോളിൽ തൂങ്ങിയാണ് അത്ലറ്റികോ, യുവൻറസിൻെറ വെല്ലുവിളി മറികടന്നത്.
ഗ്രൂപ് ‘എ’യിൽ നടന്ന മത്സരത്തിൽ 52ാം മിനിറ്റിൽ മാ൪കോ സ്ട്രെല്ലവ൪ നേടിയ ഏകഗോളിലായിരുന്നു സ്വിസ് ക്ളബ് ബേസൽ ലിവ൪പൂളിനെ വീഴ്ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.