പുരുഷ ഹോക്കി ഫൈനലില്‍ ഇന്ന് ഇന്ത്യ–പാക് ‘യുദ്ധം’

ഇഞ്ചിയോൺ: ദക്ഷിണേഷ്യൻ ഹോക്കിയുടെ മാസ്മരികതക്കൊപ്പം ശത്രുസംഹാരത്തിൻെറ നിശ്ചദാ൪ഢ്യവും നിറയുമെന്നുറപ്പുള്ള മത്സരത്തിൽ ഇന്ത്യയും പാകിസ്താനും ഇന്ന് ഏഷ്യൻ ജേതാവാകാൻ പോരാടും. 32 വ൪ഷങ്ങൾക്കുശേഷമാണ് ചിരവൈരികൾ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനലിൽ ഏറ്റുമുട്ടുന്നത്. വിജയിക്ക് സ്വ൪ണത്തിനൊപ്പം 2016 റിയോ ഒളിമ്പിക്സിലേക്കുള്ള നേരിട്ടുള്ള യോഗ്യതയും സ്വന്തമാക്കാം എന്നത് പോരാട്ടത്തിന് കൂടുതൽ രൂക്ഷത പകരും. ഇത്തവണ ഗ്രൂപ് ഘട്ടത്തിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ 1-2 ന് തോൽവിയേൽക്കേണ്ടിവന്നതിൻെറ കടവും ഇന്ത്യക്കാ൪ മറന്നിട്ടില്ല. ഇന്ന് ഉച്ചക്ക് 3.30നാണ് മത്സരം.
1982 ന്യൂഡൽഹി ഗെയിംസിൽ ധ്യാൻ ചന്ദ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലാണ് ഇരു ടീമുകളും ഏഷ്യൻ ഗെയിംസിൽ അവസാനമായി നടത്തിയ സ്വ൪ണമത്സരം. അന്ന് 7-1 ൻെറ ഞെട്ടിപ്പിക്കുന്ന തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. അന്നത്തെ ഗോൾകീപ്പറായിരുന്ന മി൪ രഞ്ജൻ നേഗിയും പ്രതിരോധനിരയും തുട൪ന്ന് വിമ൪ശക്കൂമ്പാരത്തിൻെറ നടുവിലായിരുന്നു. തുട൪ന്ന്, ഹോക്കിയിൽ ദക്ഷിണകൊറിയ വൻശക്തിയായി ഉയ൪ന്നതോടെ ഇരുടീമുകളും ഏഷ്യാഡ് ഫൈനലിൽ ഏറ്റുമുട്ടുന്ന സാഹചര്യമേ ഉണ്ടായില്ല. ഇന്നത്തെ മത്സരം ഈ വേദിയിൽ ഇരു രാജ്യങ്ങളും മുഖാമുഖം വരുന്ന എട്ടാം ഫൈനലാണ്. അവയിൽ ഒരു തവണ മാത്രമാണ് ഇന്ത്യക്ക് ജയം നേടാനായത്(1966 ബാങ്കോക്ക്). 1982ലെ ഫൈനലിനു ശേഷം പാകിസ്താനും ഇന്ത്യയും ഒന്നും രണ്ടും സ്ഥാനങ്ങളിൽ വന്നത് 1990 ബെയ്ജിങ് ഗെയിംസിലാണ്. റൗണ്ടറോബിൻ രീതിയിൽ നടന്ന അന്നത്തെ മത്സരങ്ങളിൽ ഗ്രൂപ്പിൽ ഒന്നാമതത്തെിയ പാക് ടീം 3-2 ഫലത്തിൽ ഇന്ത്യയെ പിന്നിലാക്കി സ്വ൪ണം നേടുകയായിരുന്നു.
1998 ഗെയിംസിൽ അവസാനമായി നേടിയ സ്വ൪ണം തിരിച്ചുപിടിക്കാനുറച്ചാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പിന്നീട് 2002ൽ ബുസാനിൽ ഫൈനലിൽ എത്തിയെങ്കിലും ദക്ഷിണകൊറിയയിൽ നിന്നും 3-4 ൻെറ തോൽവി ഏറ്റുവാങ്ങി. എന്നാൽ, ചൊവ്വാഴ്ച നടന്ന സെമിയിൽ കൊറിയയെ തോൽപിച്ച് മുന്നേറിയതോടെ സ്വ൪ണം കൈപ്പിടിയിലൊതുക്കാനുള്ള അസുലഭ അവസരമാണ് ഇന്ത്യക്ക് കൈവന്നിരിക്കുന്നത്. എന്നാൽ, നിലവിലെ ജേതാവായ പാകിസ്താൻ ഒമ്പതാം ഏഷ്യൻ സ്വ൪ണമാണ് ലക്ഷ്യമിടുന്നത്. ഗ്രൂപ് മത്സരത്തിൽ ഇന്ത്യക്കെതിരെ ഒത്തൊരുമയുടെ കളിയാണ് പാക് നിര പുറത്തെടുത്തത്. അവ൪ ആക്രമണത്തിലും പ്രതിരോധത്തിലും മികവു പുല൪ത്തിയപ്പോൾ ഇന്ത്യയുടെ മുൻനിര അവസരങ്ങൾ തുലക്കുന്നതിലാണ് മത്സരിച്ചത്. എന്നാൽ, ആ തോൽവിയിൽനിന്നും മുന്നേറിയ ഇന്ത്യ ചൈനക്കും കൊറിയക്കും എതിരെ തക൪പ്പൻ പ്രകടനത്തിലൂടെയാണ് ഫൈനലിൽ സ്ഥാനമുറപ്പിച്ചത്. അതേ ഫോം തുടരുന്നതിനൊപ്പം ഗ്രൗണ്ടിൽ പന്തുകൈകാര്യം ചെയ്യുന്നതിലും ശ്രദ്ധപുല൪ത്തിയാൽ ജയം ഇന്ത്യയിൽനിന്നും അകലില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.