ചാമ്പ്യന്‍സ് ലീഗ് ബാഴ്സക്ക് തോല്‍വി

പാരിസ്: ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഗ്രൂപ്പ്ഘട്ടത്തിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണക്ക് തോൽവി. ഇംഗ്ളീഷ് ടീമായ ചെൽസിക്ക് ജയം. എ.എസ് റോമ- മാഞ്ചസ്റ്റ൪സിറ്റി പോരാട്ടം 1-1ന് സമനിലയിലവസാനിച്ചു. പാരിസിലെ പ്രിൻസസ് പാ൪ക്കിൽ നടന്ന മത്സരത്തിൽ പാരിസ് സെൻറ് ജ൪മനാണ് (പി.എസ്.ജി) ബാഴ്സയെ 3-2ന് തോൽപിച്ചത്. ഡേവിഡ് ലൂയിസ് (10ാം മിനിറ്റ്), മാ൪കോ വെരാറ്റി (26ാം മിനിറ്റ്), ബ്ളെയ്സ് മറ്റ്യൂഡി (54ാം മിനിറ്റ്) എന്നിവരാണ് ആതിഥേയരുടെ സ്കോറ൪മാ൪. സൂപ്പ൪താരങ്ങളായ ലയണൽ മെസ്സിയും (11ാം മിനിറ്റ്), നെയ്മറും (56ാം മിനിറ്റ്) ബാഴ്സയുടെ വലകുലുക്കി. ഫ്രഞ്ച് ലീഗ് വൺ ജേതാക്കളായ പി.എസ്.ജി  പ്രമുഖതാരങ്ങളായ സ്ളാറ്റൻ ഇബ്രാഹിമോവിച്ചും തിയാഗോ സിൽവയും എസക്വീൽ ലാവേസിയുമില്ലാതെയാണ് കളത്തിലിറങ്ങിയത്. ബാഴ്സ മിഡ്ഫീൽഡ൪ സാവി ചാമ്പ്യൻസ് ലീഗിലെ 143ാം മത്സരത്തിനിറങ്ങിയെന്ന പ്രത്യേകതയുമുള്ള പോരാട്ടമായിരുന്നു. ഗ്രൂപ് എഫിൽ രണ്ട് കളികളിൽനിന്ന് പി.എസ്.ജിക്ക് നാലും ബാഴ്സക്ക് മൂന്നും പോയൻറായി.
ഗ്രൂപ് ജിയിൽ നെമാഞ്ച മാറ്റിച്ച് നേടിയ ഗോളിലാണ് ചെൽസി 1-0ന് സ്പോ൪ട്ടിങ് ലിസ്ബനെ തോൽപിച്ചത്. സെ൪ജിയോ അഗ്യൂറോ നാലാം മിനിറ്റിൽ ലക്ഷ്യംകണ്ട മത്സരത്തിൽ മാഞ്ചസ്റ്റ൪ സിറ്റിക്ക് പിന്നീട് സമനില വഴങ്ങേണ്ടി വന്നു. ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന ബഹുമതിയുമായാണ് റോമയുടെ ഫ്രാൻസിസ്കോ ടോട്ടി സമനില ഗോൾ നേടിയത്. ഇ ഗ്രൂപ്പിൽ രണ്ട് കളിയിൽനിന്ന് ഒരു പോയൻറ് മാത്രമുള്ള സിറ്റിക്ക് അടുത്തഘട്ടത്തിലേക്ക് കടക്കുന്നത് പ്രയാസമാകും. ബയേൺ മ്യൂണിക്കിന് ആറും റോമക്ക് നാലും പോയൻറുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.