ഏഷ്യന്‍ ഗെയിംസ്: 800 മീറ്ററില്‍ ടിന്‍റു ലൂക്കക്ക് വെള്ളി

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിലെ 800 മീറ്റ൪ ഓട്ടത്തിൽ മലയാളി താരം ടിൻറു ലൂക്കക്ക് വെള്ളി മെഡൽ. ട്രാക്കിലുടനീളം ഒന്നാമതായി മുന്നേറിയ ടിൻറുവിനെ അവസാന നിമിഷങ്ങളിൽ കസാക്കിസ്ഥാൻ താരം മാ൪ഗറീറ്റ മുഖഷേവ മറി കടക്കുകയായിരുന്നു.

1:59:19 മിനിറ്റിൽ ഓടിയത്തെിയ ടിൻറു സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ചൈനീസ് താരത്തിനാണ് മൂന്നാം സ്ഥാനം. രണ്ടു മിനിറ്റിൽ താഴെ മികച്ച സമയം കുറിക്കാനായെന്നും മെഡൽ നേടിയതിൽ സന്തോഷമുണ്ടെന്നും ടിൻറു പ്രതികരിച്ചു.  ടിൻറുവിനൊപ്പം ഫൈനലിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം സുഷമ ദേവി നാലാമതായി ഫിനിഷ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.