ഇഞ്ചിയോൺ: ഇടിക്കൂട്ടിൽ ഇന്ത്യക്ക് ഇന്ന് ദുഃഖത്തിൻെറയും സന്തോഷത്തിൻെറയും ദിനം. മേരികോമിൻെറ സ്വ൪ണനേട്ടത്തിൽ ആഹ്ളാദത്തിലായിരുന്നവരെ ഞെട്ടിച്ച് ഇന്ത്യയുടെ മറ്റൊരു ബോക്സ൪ ലൈഷ്റാം സരിത ദേവി മെഡൽദാന ചടങ്ങിൽ പൊട്ടിക്കരഞ്ഞു. സെമിയിൽ തോറ്റതിന് തനിക്ക് ലഭിച്ച വെങ്കല മെഡൽ തന്നെ തോൽപിച്ച ദക്ഷിണ കൊറിയയുടെ ജിന പാ൪ക്കിന് നൽകിയാണ് സരിത പ്രതിഷേധിച്ചത്. ഇന്നലെ നടന്ന ബോക്സിങ്ങ് സെമി ഫൈനലിൽ സരിത ദേവി ‘ജയിച്ചി’ട്ടും തോൽക്കുകയായിരുന്നു. സെമിയിൽ ആതിഥേയ രാജ്യത്തിൻെറ താരത്തിന് ഫൈനൽ പ്രവേശം ഉറപ്പാക്കാൻ റഫറിമാ൪ ‘കളിച്ച’തോടെയാണ് സരിതക്ക് അ൪ഹിച്ച ജയം നിഷേധിക്കപ്പെട്ട് റിങ്ങിൽ കണ്ണീരണിയേണ്ടി വന്നത്.
സെമിയിൽ ആതിഥേയരായ ദക്ഷിണ കൊറിയയുടെ ജിന പാ൪ക്കിനെയാണ് സരിത നേരിട്ടത്. തുടക്കം മുതൽ എതിരാളിക്കെതിരെ ആത്മവിശ്വാസത്തോടെ മുന്നേറിയ ഉത്ത൪പ്രദേശുകാരി 0^3ന് വിജയം ഉറപ്പിച്ച ഘട്ടത്തിലാണ് ഏവരെയും ഞെട്ടിച്ച് റഫറി കൊറിയൻ താരത്തിൻെറ കൈയുയ൪ത്തി വിജയം പ്രഖ്യാപിച്ചത്. ക്യാമ്പ് ഇതോടെ മൂകമായി. സരിതയുടെ കരുത്തുറ്റ പഞ്ചുകൾ ജിന പാ൪ക്കിൻെറ കവിളിൽ തുടരെ പതിച്ചപ്പോൾ ഇടക്ക് അൽജീരിയൻ റഫറി ഹമ്മദി യാകുബക്ക് ഇടപെടേണ്ടിവന്നു.
ഏഷ്യാഡിൽ മെഡൽ നേടിയതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ മേരികോം ബോക്സിംഗിൽ സഹതാരം സരിത ദേവിക്ക് പിന്തുണ അറിയിച്ചു. സരിത സ്വ൪ണം അ൪ഹിച്ചിരുന്നെന്നും അവരെ തെറ്റായ തീരുമാനത്തിലൂടെ പുറത്താക്കുകയായിരുന്നുവെന്നും മേരികോം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.