റോജേഴ്സ് കപ്പ് സോംഗയും റഡ്വാന്‍സ്കയും ജേതാക്കള്‍

ടൊറൻേറാ: സ്വിറ്റ്സ൪ലൻഡിൻെറ മുൻ ലോക ഒന്നാം നമ്പ൪ റോജ൪ ഫെഡററെ വീഴ്ത്തി റോജേഴ്സ് കപ്പ് ടെന്നിസ് ചാമ്പ്യൻഷിപ്പിൽ ജോ വിൽഫ്രഡ് സോംഗ ജേതാവ്. 7-5, 7-6 (7\3) എന്ന സ്കോറിനായിരുന്നു കലാശപ്പോരിൽ ഫ്രഞ്ച് താരത്തിൻെറ ജയം. വനിതാ വിഭാഗത്തിൽ അമേരിക്കയുടെ വീനസ് വില്യംസിനെ പരാജയപ്പെടുത്തി പോളണ്ടിൻെറ അഗ്നീസ്ക റഡ്വാൻസ്കയും ജേതാവായി. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു റഡ്വാൻസ്കയുടെ ജയം (6-4, 6-2). പോളണ്ടിനായി റോജേഴ്സ് കപ്പിൽ കിരീടം നേടുന്ന ആദ്യതാരമാണ് ലോകറാങ്കിങ്ങിൽ അഞ്ചാം സ്ഥാനക്കാരിയായ റഡ്വാൻസ്ക. ഈ വ൪ഷം അവരുടെ ആദ്യ കിരീടനേട്ടം കൂടിയാണിത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.