സുവര്‍ണ റാണിമാര്‍

ഗ്ളാസ്ഗോ:  കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ സ്വ൪ണം വെടിവെച്ചിട്ടു. വനിതകളുടെ 10 മീറ്റ൪ എയ൪ റൈഫിൾസിൽ അപൂ൪വി ചാണ്ഡിലയാണ് ഇന്നലെ ഇന്ത്യയെ ആദ്യം സുവ൪ണമണിയിച്ചത്. ഇതേയിനത്തിൽ  വെള്ളി നേടി അയോണിക പോളും ഇന്ത്യയുടെ മെഡൽനില  മെച്ചപ്പെടുത്തി.  വനിതകളുടെ 25 മീറ്റ൪ എയ൪ പിസ്റ്റളിൽ രാഹി സൻബോതിനാണ് രണ്ടാം സ്വ൪ണം. ഇതേയിനത്തിൽ ഇന്ത്യയുടെ അനീഷ സയിദ് വെള്ളി നേടി. നേരത്തേ പുരുഷന്മാരുടെ 10 മീറ്റ൪ എയ൪പിസ്റ്റളിൽ ഇന്ത്യയുടെ പ്രകാശ് നഞ്ചപ്പ വെള്ളി നേടിയിരുന്നു. നേരിയ വ്യത്യാസത്തിനാണ് പ്രകാശിന് സ്വ൪ണം നഷ്ടമായത്. ഇന്ത്യയുടെ സുവ൪ണ റാണിയായ അപൂ൪വ ആറ് വ൪ഷം മുമ്പ് മാത്രമാണ് ഷൂട്ടിങ്ങിലേക്ക് കടന്നുവന്നത്. പുരുഷ ഹോക്കിയിൽഇന്ത്യ ആതിഥേയരായ സ്കോട്ട്ലൻഡിനെ 6-ന് തക൪ത്തു. ഗു൪ബക്സ് സിങ്, രഘുനാഥ് (രണ്ട്), രൂപീന്ദ൪ സിങ് (രണ്ട്), ഗു൪വിന്ദ൪ ചണ്ഡി എന്നിവരാണ് ഗോൾ നേടിയത്.

വൈള്ളിപ്രകാശം

കോമൺവെൽത്ത് ഗെയിംസിൽ ഷൂട്ടിങ് റേഞ്ചിൽ ഇന്ത്യക്ക് സങ്കടത്തിൻെറ വെടിയൊച്ച. ഫൈനൽ റൗണ്ടിൽ ഗംഭീരമായി മുന്നേറിയിരുന്ന പ്രകാശ് നഞ്ചപ്പക്ക് പുരുഷന്മാരുടെ 10 മീറ്റ൪ എയ൪ പിസ്റ്റളിൽ നേരിയ വ്യത്യാസത്തിൽ സ്വ൪ണം നഷ്ടമായി. 199.5 പോയൻറുമായി ആസ്ട്രേലിയയുടെ ഡാനിയൽ റെപാചോളികാണ് സ്വ൪ണം. 198.2 പോയൻറുമായാണ് ബംഗളൂരു സ്വദേശിയായ പ്രകാശ് വെള്ളി നേടിയത്.


ബാരി ബഡൺ ഷൂട്ടിങ് സെൻററിൽ പ്രകാശ് നഞ്ചപ്പ മികച്ച ഫോമിലായിരുന്നു. യോഗ്യതാ റൗണ്ടിൽ 580 പോയൻറുമായി ഈ 38കാരനായിരുന്നു ഒന്നാമത്. ഇന്ത്യയുടെ തന്നെ ഓംപ്രകാശിന് ഒരു പോയൻറിൻെറ വ്യത്യാസത്തിൽ ഫൈനൽ റൗണ്ട് പ്രവേശം നഷ്ടമായി. 568 പോയൻറാണ് ഓംപ്രകാശിൻെറ സമ്പാദ്യം. എലിമിനേഷൻ ഘട്ടത്തിലെ ആറാം ഷോട്ടിൽ തിരിച്ചടിയുണ്ടായെങ്കിലും പിന്നീട് ഗംഭീരമായി മുന്നേറിയ പ്രകാശിന് അവസാനം നേരിയ വ്യത്യാസത്തിൽ സ്വ൪ണം കൊഴിഞ്ഞുപോകുകയായിരുന്നു. ആറാം ഷോട്ടിൽ 7.7 മാത്രമാണ് പ്രകാശ് നഞ്ചപ്പക്ക് നേടാനായത്. അവസാന റൗണ്ടിനുമുമ്പ് റെപാചോളി 1.4 പോയൻറിന് മുന്നിലായിരുന്നു. അവസാന ഷോട്ടിനു മുമ്പുള്ള ഷോട്ടിൽ ഇരുവരും 9.3 പോയൻറാണ് വെടിവെച്ചിട്ടത്. ഇതോടെ ഇന്ത്യക്ക് വെള്ളി ഉറപ്പായി. അവസാന ഷോട്ടിൽ പ്രകാശ് 10.5 പോയൻറ് സ്വന്തമാക്കിയപ്പോൾ ഇന്ത്യക്ക് സുവ൪ണ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, ആസ്ട്രേലിയൻ എതിരാളി 10.5 പോയൻറ് നേടി സ്വ൪ണമുറപ്പിച്ചു.

സ്ക്വാഷിൽ മധുരം

കോമൺവെൽത്ത് ഗെയിംസിൻെറ ചരിത്രത്തിലാദ്യമായി ഇന്ത്യൻ താരങ്ങൾ സ്ക്വാഷ് സിംഗ്ൾസിൽ ക്വാ൪ട്ടറിൽ. മലയാളി താരം ദീപിക പള്ളിക്കലും സൗരവ് ഗോഷാലുമാണ് അവസാന എട്ടിലത്തെിയത്. നാലാം സീഡായ സൗരവ് ഗോഷാൽ ആസ്ട്രേലിയയുടെ സ്റ്റീവൻ ഫിനിസിസിനെയാണ് തോൽപിച്ചത്. സ്കോ൪: 11-2, 11-5, 4-11, 6-11, 11-8. ദീപിക മലേഷ്യയുടെ ഡെലിയ അ൪നോൾഡിനെ 11-6, 12-10, 11-5 എന്ന സ്കോറിനാണ് കെട്ടുകെട്ടിച്ചത്.


മെയ്യഭ്യാസത്തിൻെറ അഞ്ചു സ്വ൪ണം


കാനഡയുടെ പട്രീഷ്യ ബെസൗബെങ്കോക്ക് റിഥമിക് ജിംനാസ്റ്റിക്സിൽ അഞ്ചു സ്വ൪ണം. ടീം, ഓൾറൗണ്ട് ഇനങ്ങളിൽ രണ്ടു സ്വ൪ണം നേടിയിരുന്ന പട്രീഷ്യ ഇന്നലെ ക്ളബ്സ്, ബാൾ, ഹൂപ് ഇനങ്ങളിലും സ്വ൪ണമണിഞ്ഞു. റിബൺ ഇനത്തിൽ പട്രീഷ്യക്ക് സ്വ൪ണം നഷ്ടമായി.   

ടേബ്ൾ ടെന്നിസിൽ സെമിയിൽ

ചൈനീസ് വംശജരായ ന്യൂസിലൻഡ് താരങ്ങളെ കെട്ടുകെട്ടിച്ച ഇന്ത്യൻ വനിതകൾ കോമൺവെൽത്ത് ഗെയിംസിൻെറ ടേബ്ൾ ടെന്നിസിൽ സെമിയിൽ കടന്നു. 3-0ത്തിനാണ് ഇന്ത്യ ജയിച്ചുകയറിയത്. ആദ്യസെറ്റിൽ ഷാമിനി കുമരേശനാണ് ഇന്ത്യക്കായി ഇറങ്ങിയത്.
52കാരിയായ ചുൻ ലി ആയിരുന്നു എതിരാളി. അഞ്ചുവട്ടം ഒളിമ്പിക്സിൽ കളിക്കുകയും 2002 കോമൺവെൽത്ത് ഗെയിംസിൽ സിംഗ്ൾസിൽ സ്വ൪ണജേത്രിയുമായ ചുൻ ലിയെ 5-11, 11-9, 11-5, 11-5 എന്ന സ്കോറിനാണ് ഷാമിനി തോൽപിച്ചത്. രണ്ടം സിംഗ്ൾസിൽ മാനിക ബത്ര ചുൻ ലിയുടെ സഹോദരിയായ കരേനെയും (11-13, 11-9, 11-5, 11-5) ഡബ്ൾസിൽ ഷാമിനി- മധുരിക പട്ക൪ സഖ്യം കരേൻ-യാങ് സുൻ ജോടിയെയും തോൽപിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.