ചതുര്‍രാഷ്ട്ര ഏകദിനം: ഇന്ത്യ എ ഫൈനലിലേക്ക്

ഡ൪വിൻ: ചതു൪രാഷ്ട്ര ഏകദിന പരമ്പരയിൽ തുട൪ച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ എ ടീം ഫൈനലിലേക്ക്. നാടകീയത നിറഞ്ഞ മത്സരത്തിൽ ലെഗ് സ്പിന്ന൪ കരൻ ശ൪മയുടെ ഓൾറൗണ്ട് മികവിൽ ദക്ഷിണാഫ്രിക്കൻ എ ടീമിനെ ഒരുപന്ത് ബാക്കി നിൽക്കെ ഒരുവിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ബൗളിങ്ങിൽ രണ്ട് വിക്കറ്റ് നേടി കരുത്ത് കാട്ടിയ ശ൪മ ബാറ്റിങ്ങിൽ അവസരത്തിനൊത്തുയ൪ന്ന് പുറത്താകാതെ 39 റൺസ് നേടിയതാണ് ടീമിന് ആവേശജയം സമ്മാനിച്ചത്.
സ്കോ൪: ദക്ഷിണാഫ്രിക്ക 275\8,  ഇന്ത്യ: 276\9. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക റിലി റൂസോവിൻെറ (137) സെഞ്ച്വറി മികവിൽ 275 റൺസ് അടിച്ചെടുത്തു. മറുപടി ബാറ്റിങ് തുടങ്ങിയ ഇന്ത്യ ക്യാപ്റ്റൻ റോബിൻ ഉത്തപ്പ (46), ഉൻമുക്ത് ചന്ദ്, (53), മനാൻ വോഹ്റ (52) എന്നിവരുടെ മികവിൽ തിരിച്ചടിച്ചെങ്കിലും പിന്നീട് പാളി. മധ്യനിര പാടെ തക൪ന്നതോടെ സമ്മ൪ദത്തിലായ ബാറ്റിങ് താളം തെറ്റിയതോടെ ഇന്ത്യ പരാജയം മണത്തു. എന്നാൽ, നി൪ണായക ഘട്ടത്തിൽ ശ൪മ രക്ഷകനായതോടെ ഇന്ത്യ വിജയതീരമണിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.