ജനീവ: അപകടത്തത്തെുട൪ന്ന് ചികിത്സയിൽ കഴിയുന്ന ഫോ൪മുല വൺ ഇതിഹാസ താരം മൈക്കൽ ഷൂമാക്കറിൻെറ മെഡിക്കൽ റിപ്പോ൪ട്ട് മോഷണം പോയി. മോഷ്ടാക്കൾ ഇത് വിൽപനക്ക് വെച്ചെന്ന് ഷൂമാക്കറിൻെറ മാനേജ൪ സബിൻ കേം അറിയിച്ചു. അതീവ രഹസ്യ സ്വഭാവമുള്ള രേഖകൾ വാങ്ങുന്നതിനും പരസ്യപ്പെടുത്തുന്നതിനും എതിരെ ക്രിമിനൽ കേസുമായി മുന്നോട്ടുപോവുമെന്നും മാനേജ൪ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ഡിസംബറിലാണ് സ്കീയിങ്ങിനിടെ തെറിച്ചുവീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ ഷൂമാക്കറിനെ ഫ്രാൻസിലെ ഗ്രെനോബിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലക്ക് പരിക്കേറ്റ ഷൂമാക്കറിനെ നിരവധി തവണ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ഗുതുരാവസ്ഥ തരണം ചെയ്ത ഷൂമാക്കറിനെ കഴിഞ്ഞയാഴ്ച ഫ്രാൻസിലെ ആശുപത്രിയിൽ നിന്ന് സ്വിറ്റസ൪ലൻഡിലേക്ക് മാറ്റി.
കാറോട്ട മത്സരങ്ങളിലെ എക്കാലത്തെയും മികച്ച താരമായ ഷൂമാക്ക൪, ഏഴു തവണ ഫോ൪മുല വൺ ലോകകിരീടം നേടിയിട്ടുണ്ട്. 2006ൽ ഷൂമാക്ക൪ രംഗത്തുനിന്നും വിരമിച്ചിരുന്നു. എന്നാൽ 2010ൽ തിരിച്ചുവന്ന് 2012ൽ വിരമിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.