കണ്ണൂ൪: കേരള പൊലീസിനെ നയിക്കുന്നത് രാഷ്ട്രീയ ക്രിമിനലുകളാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ എം.എൽ.എ. ഇത് അങ്ങേയറ്റം അപകടകരമാണ്. കേരള സാമൂഹിക വിരുദ്ധ പ്രവ൪ത്തനങ്ങൾ തടയൽ നിയമത്തിൻെറ (കാപ്പ) ദുരുപയോഗത്തിനെതിരെ എൽ.ഡി.എഫ് കണ്ണൂ൪ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാ൪ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് പ്രായോഗിക ബുദ്ധിയില്ളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തലയുണ്ടായിട്ട് കാര്യമില്ല. ബുദ്ധിയുണ്ടാവണം. ജനങ്ങളോട് പ്രതിബദ്ധതയുണ്ടാവണം. ഇതൊന്നും ഇല്ലാത്ത കുറേ പേരാണ് മന്ത്രിയായിട്ടുള്ളത്. രാഷ്ട്രീയ പ്രവ൪ത്തകൻെറ മാന്യമായ ധാ൪മികത പ്രകടിപ്പിക്കണം. പൊലീസ് ഭരണക്കാരുടെ ശിപായിമാരായി മാറരുത്. കോൺഗ്രസിൻെറഅഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലെ പരാജയമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.