ജല അതോറിറ്റിയില്‍ 186 പദ്ധതികള്‍ ഈ വര്‍ഷം കമീഷന്‍ ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ പുരോഗമിക്കുന്ന 186 പദ്ധതികൾ ജല അതോറിറ്റി ഈ വ൪ഷം കമീഷൻ ചെയ്യുമെന്ന് മന്ത്രി പി.ജെ. ജോസഫ്. ജല അതോറിറ്റി നി൪മിക്കുന്ന പരിസ്ഥിതി സൗഹൃദ ബഹുനില മന്ദിരത്തിൻെറ ശിലാസ്ഥാപനം നി൪വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിതരണം ചെയ്യന്ന വെള്ളത്തിൻെറ ഗുണനിലവാരം മെച്ചപ്പെടുത്താൻ മികച്ച ലാബ് സൗകര്യം വേണം. ഇപ്പോഴുള്ള ലീക്കേജിൻെറ അളവു കുറക്കുകയും വേണം. കുടിവെള്ള വിതരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കണം. പുതിയ മന്ദിരം പൂ൪ത്തിയാവുന്നതോടെ ഇതിനുള്ള സജ്ജീകരണങ്ങളാവുമെന്നും പി.ജെ.ജോസഫ് വ്യക്തമാക്കി.  12 നില മന്ദിരത്തിൻെറ പണി 18 മാസം കൊണ്ടു പൂ൪ത്തീകരിക്കും. കെ.മുരളീധരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.