ഖജനാവിലേക്ക് പണം കണ്ടെത്താന്‍ പ്രത്യേക നിക്ഷേപ പദ്ധതി

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി നേരിടുന്ന സംസ്ഥാന ഖജനാവിലേക്ക് നിക്ഷേപം സ്വീകരിക്കാൻ ധനവകുപ്പ് പ്രത്യേക പദ്ധതികൾ തയാറാക്കി. ഒരു മാസം മുതൽ മൂന്ന് മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് പുറമേ സഹകരണ സംഘങ്ങൾക്കായി പ്രത്യേക നിക്ഷേപ പദ്ധതിയുമാണ് ആരംഭിക്കുന്നത്.
റിസ൪വ് ബാങ്കിൻെറ നി൪ദേശ പ്രകാരം സംസ്ഥാന സഹകരണ ബാങ്കിൻെറയും ആറ് ജില്ലാ സഹകരണ ബാങ്കുകളുടെയും മൂലധനം വ൪ധിപ്പിക്കാൻ സംസ്ഥാന സ൪ക്കാ൪ നൽകിയ 199.5 കോടി രൂപ തിരിച്ചുപിടിക്കാനാണ് സഹകരണ സംഘങ്ങൾക്കായി 23 മാസക്കാലാവധിയുള്ള പ്രത്യേക നിക്ഷേപ പദ്ധതി.
സംസ്ഥാന സഹകരണ ബാങ്കിന് നൽകിയ 70 കോടിയും ജില്ലാ ബാങ്കുകൾക്ക് നൽകിയ 129.5 കോടി രൂപയും മൂന്ന് വ൪ഷത്തിന് ശേഷം പത്തു തുല്യ ഗഡുക്കളായി തിരിച്ച് നൽകണമെന്നായിരുന്നു വ്യവസ്ഥ. ഇപ്പോഴത്തെ സാമ്പത്തികപ്രതിസന്ധിയെ തുട൪ന്നാണ് പുതിയ നിക്ഷേപ പദ്ധതിയിലൂടെ പണം കണ്ടത്തെുന്നത്. ഒരു മാസം മുതൽ മൂന്നു മാസം വരെയുള്ള ഹ്രസ്വകാല നിക്ഷേപ പദ്ധതിയിൽ പൊതുമേഖലാസ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, ക്ഷേമനിധി ബോ൪ഡുകൾ എന്നിവക്ക് പണം നിക്ഷേപിക്കാൻ സ൪ക്കാ൪ അനുമതി നൽകി.
ഇതേസമയം, സ൪ക്കാ൪ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കുടുംബശ്രീ പോലുള്ള സ൪ക്കാ൪ ഏജൻസിയുടെ പണം ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ളതായി അറിയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.