ഉധീഷ്
ആലപ്പുഴ: വീടുകയറി ആക്രമം നടത്തിയതിന് കാപ്പാകേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി അറസ്റ്റില്‍. കൈതവന വാർഡിൽ സനാതനപുരം വീട്ടിൽ ഉധീഷ് (38) ആണ് സൗത്ത് പൊലീസിന്റെ പിടിയിലായത്. പഴവീട് വാർഡിൽ തേജസ് നഗറിൽ പുത്തൻ തറയിൽ ആകാശ് പി. സുനിലിന്റെ വീട്ടിലാണ് ഉധീഷ് ആക്രമണമുണ്ടായത്.
ചൊവ്വാഴ്ച രാവിലെ 10:40 ഓടെയായിരുന്നു സംഭവം. മുൻപ് സുഹൃത്തുക്കളായിരുന്ന സമയത്ത് വാങ്ങിയ 3000 രൂപ ചോദിച്ചാണ് ഇയാള്‍ ആകാശിന്റെ വീട്ടിലെത്തിയത്. ആകാശ് വീട്ടിലില്ലെന്ന് ഭാര്യ അറിയിച്ചതോടെ ഭീഷണിപ്പെടുത്തുകയും വീടിന്റെ ജനൽ ചില്ലുകൾ അടിച്ചുതകർക്കുകയും വീടിനകത്തു കയറി അലമാരയിൽ സൂക്ഷിച്ച 5000 രൂപ കൈക്കലാക്കുകയും മേശപ്പുറത്തിരുന്ന 12500 രൂപ വിലവരുന്ന ബ്ലൂടുത്ത് സ്പീക്കർ എടുക്കുകയും ചെയ്തു.
ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ ആകാശിനെയും പിതാവിനെയും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. തുടർന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. സൗത്ത് പൊലീസ് എസ്.എച്ച്.ഒ വി.ഡി. റജിരാജിന്‍റെ നേത്യത്വത്തില്‍ എസ്.ഐമാരായ കണ്ണൻ എസ്. നായർ, മോഹനകുമാർ, സീനിയർ സി.പി.ഒമാരായ വികാസ് ആന്റണി, മൻസൂർ മുഹമ്മദ്, ശ്യാം.ആര്‍, മുഹമ്മദ് ഹുസൈൻ, വിഷ്ണുകുമാർ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. (ഉധീഷ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.