ചേർത്തല: വാഹനാപകടത്തെ തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയവരും സുഹൃത്തുക്കളും ചേർന്ന് ഡ്യൂട്ടി ഡോക്ടറെയും അറ്റൻഡറെയും കയ്യേറ്റം ചെയ്ത സംഭവത്തിൽ മൂന്ന്പേർ പിടിയിൽ. കടക്കരപ്പള്ളി പഞ്ചായത്ത് നാലാം വാർഡിൽ പാലച്ചുവട് വീട്ടിൽ ഷിന്റേ(29), കടക്കരപ്പള്ളി പഞ്ചായത്ത് മൂന്നാം വാർഡിൽ പാലച്ചുവട്ടിൽ ഷിജോ(27), സഹോദരൻ ഷിനു എന്നിവരെയാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്യ്‌തത്. തിങ്കളാഴ്ച രാത്രി 10ന് ശേഷമായിരുന്നു സംഭവം.
ഡ്യൂട്ടി ഡോക്ടറെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ആശുപത്രി ഉപകരണങ്ങൾക്ക് കേടുപാടു വരുത്തുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.