ലണ്ടൻ: സ്വന്തം മണ്ണിൽ രണ്ടാം അങ്കത്തിനിറങ്ങിയ റയൽ മഡ്രിഡിനും ചെൽസിക്കും യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൻെറ ക്വാ൪ട്ട൪ ബ൪ത്ത്. പ്രീക്വാ൪ട്ട൪ റൗണ്ടിലെ രണ്ടാം പാദ മത്സരത്തിൽ റയൽ ഷാൽകെ എഫ്.സിയെ 3-1ന് വീഴ്ത്തിയപ്പോൾ, ചെൽസി തു൪ക്കിക്കാരായ ഗാലറ്റസറായെ 2-0ത്തിന് കീഴടക്കി മുന്നേറി. ആദ്യ പാദത്തിൽ 6-1ന് ജയിച്ച റയൽ മഡ്രിഡ് ഇരുപാദങ്ങളിലുമായി 9-2ൻെറ ജയം ആഘോഷിച്ചപ്പോൾ ആദ്യ പാദത്തിൽ 1-1ന് സമനില വഴങ്ങിയ ചെൽസി നി൪ണായക മത്സരത്തിൽ ജയത്തോടെ തടിരക്ഷപ്പെടുത്തി. 3-1 ആയിരുന്നു നീലപ്പടയുടെ വിജയമാ൪ജിൻ.
മഡ്രിഡിൽ ക്രിസ്റ്റ്യാനോയായിരുന്നു താരം. ഞായറാഴ്ചത്തെ എൽക്ളാസിക്കോക്ക് ഒരുങ്ങവെ എതിരാളിക്ക് മുന്നറിയിപ്പ് നൽകി ഗ്രൗണ്ടിൽ ആ൪ത്തലച്ച ക്രിസ്റ്റ്യാനോ ഇരട്ട ഗോളടിച്ച് കളം വാണു. റയൽ മഡ്രിഡിലെ ഗോളടിയിൽ ഫെറങ്ക് പുഷ്കാസിനൊപ്പം നാലാമതത്തെിയ ക്രിസ്റ്റ്യാനോ ലയണൽ മെസ്സിയെയും വെല്ലുവിളിച്ചുകൊണ്ടാണ് തുട൪ച്ചയായ മത്സരങ്ങളിൽ റയലിൻെറ സൂപ്പ൪ താരമായത്്. കളിയുടെ 21ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോൾ. മധ്യവരയിൽനിന്ന് പന്തുമായി കുതിച്ച മൊറോട്ട മറിച്ച പന്ത് വിങ്ങിൽനിന്ന് ബെയ്ൽ ക്രോസ് പാസ് നൽകിയപ്പോൾ ഓടിയത്തെിയ ക്രിസ്റ്റ്യാനോയുടെ ബൂട്ടിന് പാകം. ഞൊടിയിട വേഗത്തിൽ ഷാൽകെ വലകുലുങ്ങി.
എന്നാൽ, ആദ്യപാദത്തിലെ ഗോൾമഴ പെയ്യാൻ എതിരാളികൾ അനുവദിച്ചില്ല. ഒന്നാം പകുതി പിരിയും മുമ്പേ 31ാം മിനിറ്റിൽ ടിം ഹോഗ്ലാൻഡിലൂടെ ഷാൽകെ തിരിച്ചടിച്ചു. ഇരുവരും 1-1ന് സമനിലയിൽ നിന്ന ശേഷമാണ് ബാക്കി ഗോളുകൾ പിറന്നത്. 74ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ വീണ്ടും വലകുലുക്കി. മധ്യവരയിൽനിന്ന് തട്ടിയെടുത്ത പന്തുമായി എതി൪ ഡിഫൻഡ൪മാരെ ഓടിത്തോൽപിച്ചായിരുന്നു നിറയൊഴിച്ചത്. തൊട്ടടുത്ത മിനിറ്റിൽ ഷാൽകെ ഗോൾമുഖത്ത് കണ്ടത് കൂട്ടപ്പൊരിച്ചിൽ. ബെയ്ലും ക്രിസ്റ്റ്യാനോയും അടിച്ച പന്തുകൾ ക്രോസ്ബാറിൽ തട്ടി രണ്ടു തവണ റീബൗണ്ട് ചെയ്തപ്പോൾ മൊറാട്ട വലകുലുക്കി.
ഓൾഡ് ട്രാഫോഡിൽ ദ്രോഗ്ബ മങ്ങി
പഴയ തട്ടകത്തിലത്തെിയ ദിദിയ൪ ദ്രോഗ്ബ ഇംഗ്ളീഷ് ആരാധകരുടെ സ്നേഹപ്രകടനത്തിനു മുന്നിൽ കളിമറന്ന മട്ടായിരുന്നു. തുല്യസാധ്യത കൽപിച്ച മത്സരത്തിൽ പക്ഷേ, തു൪ക്കി ക്ളബിന് തിളങ്ങാൻ കഴിഞ്ഞില്ല. സാമുവൽ എറ്റു കളംനിറഞ്ഞ മത്സരത്തിൽ ആദ്യ പകുതിയിലെ ഇരട്ട ഗോളുകളിലായിരുന്നു ചെൽസിയുടെ ജയം. നാലാം മിനിറ്റിൽ എറ്റു വലകുലുക്കിയപ്പോൾ 42ാം മിനിറ്റിൽ ഗാരി കാഹിൽ ഗലറ്റസറായ് ചെൽസിയുടെ വിജയമുറപ്പിച്ച ഗോൾ നേടി. അനുകൂലമായ അവസരങ്ങൾ ഏറെ ലഭിച്ചിട്ടും ദ്രോഗ്ബക്കും ഗാലറ്റസറായ്ക്കും ലക്ഷ്യത്തിലത്തെിക്കാനായില്ല. അതേസമയം, നിരവധി തവണ ഗോൾ മുഖം ആക്രമിച്ച ചെൽസിയിൽനിന്ന് ഗോൾകീപ്പ൪ മുസ്ലേരയുടെ മിന്നുന്ന ഫോമാണ് തു൪ക്കി ടീമിനെ രക്ഷപ്പെടുത്തിയത്. ബാഴ്സലോണ, പി.എസ്.ജി, അത്ലറ്റികോ മഡ്രിഡ്, ബയേൺ മ്യൂണിക് എന്നിവ൪ നേരത്തേതന്നെ ക്വാ൪ട്ടറിൽ കടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.