സഹീദിനെ തേടി സഹായമത്തെുന്നു...

കോഴിക്കോട്: സന്മനസ്സുകൾ കനിയുന്നതും കാത്ത് തിരുവനന്തപുരം ആ൪.സി.സിയിൽ ചികിത്സയിൽ കഴിയുന്ന സഹീദിനെ തേടി സഹായമത്തെുന്നു.
 ബ്ളഡ് കാൻസറിന് പുറമെ മാനസികാസ്വാസ്ഥ്യവുമായി ചികിത്സ തേടുന്ന കക്കോടി പഞ്ചായത്തിലെ ചെറുകുളത്ത് വയലിൽ വീട്ടിൽ സലീമിൻെറയും സുഹ്റയുടെയും മൂന്നു മക്കളിൽ രണ്ടാമനായ സഹീദ്  എന്ന പന്ത്രണ്ടുകാരൻെറ നിസ്സഹായാവസ്ഥ കഴിഞ്ഞ ദിവസം ’മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു.
വാ൪ത്തയറിഞ്ഞാണ് ഗൾഫിൽനിന്നും നാട്ടിൽനിന്നും സഹീദിന് സഹായമത്തെുന്നത്. മാനസിക അസ്വാസ്ഥ്യമുള്ളതിനാൽ ഇടക്കിടെ ഇറങ്ങി ഓടുന്ന സഹീദിനെ ആശുപത്രിയിൽ കിടത്താൻ കഴിയാത്തതിനാൽ റീജനൽ കാൻസ൪ സെൻററിന് സമീപം വാടക മുറിയിൽ കഴിയുകയാണ് സഹീദും മാതാപിതാക്കളും. മകനെ സുഹ്റക്ക് ഒറ്റക്ക് നിയന്ത്രിക്കാൻ കഴിയാത്തതിനാൽ ജോലിക്ക് പോകാനാകാതെ സലീമും കൂട്ടിരിക്കേണ്ട അവസ്ഥയാണ്.
രണ്ടു വ൪ഷം തുട൪ച്ചയായി ചികിത്സിച്ചാൽ സഹീദിൻെറ അസുഖം ഭേദമാക്കാമെന്നാണ് ഡോക്ട൪മാ൪ പറയുന്നത്. സലീമിൻെറ ബാങ്ക് അക്കൗണ്ട് നമ്പ൪: എസ്.ബി.ടി കക്കോടി ബ്രാഞ്ച്-67239685859 ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ടി.ആ൪0000858.
സലീമിൻെറ മൊബൈൽ നമ്പ൪: 9048153793.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.