കിഴക്കമ്പലം (കൊച്ചി): ഫെഡറേഷൻ കപ്പ് വോളിബാൾ ചാമ്പ്യൻഷിപ്പിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ പുരുഷവിഭാഗത്തിൽ തമിഴ്നാടിനും ഉത്തരഖണ്ഡിനും വനിതാ വിഭാഗത്തിൽ റെയിൽവേക്കും ജയം. ഉത്ത൪പ്രദേശിനെതിരെ മൂന്ന് സെറ്റുകളിൽ ഏകപക്ഷീയമായായിരുന്നു തമിഴ്നാടിൻെറ ജയം (25-14, 25-11, 25-19). ദേശീയ താരങ്ങളായ വൈഷ്ണവ്, എം. മുക്രപാണ്ഡ്യൻ എന്നിവ൪ തമിഴ് നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തു. രാജസ്ഥാനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് ഉത്തരഖണ്ഡ് പരാജയപ്പെടുത്തി (25-18, 19-25, 25-20, 25-20). ക്യാപ്റ്റൻ നൗജിത് സിങ്ങും ദേശീയതാരം മന്ദീപ് സിങ്ങുമാണ് ഉത്തരാഖണ്ഡിനെ വിജയത്തിലേക്കത്തെിച്ചത്. വനിതകളിൽ നേരിട്ടുള്ള സെറ്റുകളിലായിരുന്നു ഹരിയാനക്കെതിരെ റെയിൽവേസിൻെറ ജയം (25-12, 25-17, 25-18). ദേശീയതാരം പ്രിയങ്ക ബോറക്കൊപ്പം മലയാളികളായ പൂ൪ണിമയും സൗമ്യയും നടത്തിയ മികച്ച പ്രകടനമാണ് റെയിൽവേസിൻെറ ജയം അനായാസമാക്കിയത്. വെള്ളിയാഴ്ച വനിതാ വിഭാഗത്തിൽ കേരളം തമിഴ്നാടിനെതിരെ മത്സരിക്കും. പുരുഷവിഭാഗത്തിൽ ഉത്തരാഖണ്ഡ് പഞ്ചാബിനെയും തമിഴ്നാട് ഹരിയാനയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.