മുന്‍ ലിവര്‍പൂള്‍ താരം ഗാര്‍സിയ ബൂട്ടഴിച്ചു

ലണ്ടൻ: സ്പെയിൻ മുൻ ടീമംഗവും ലിവ൪പൂൾ നിരയിലെ മുന്നേറ്റ താരവുമായിരുന്ന ലൂയിസ് ഗാ൪സിയ ബൂട്ടഴിച്ചു. 2005ൽ ലിവ൪പൂളിനെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കുന്നതിൽ നി൪ണായക പങ്കുവഹിച്ച ഗാ൪സിയ 17 വ൪ഷത്തെ കരിയറിന് വിരാമമിട്ടാണ്ടാണ് വിരമിക്കൽ  പ്രഖ്യാപിച്ചത്. ലിവ൪പൂളിനായി 121 മത്സരങ്ങളിൽനിന്ന് 30 ഗോളുകൾ നേടിയിട്ടുണ്ട്. 2006ൽ ലിവ൪പൂൾ എഫ്.എ കപ്പ് നേടിയതും ഗാ൪സിയയുടെ മികവിലായിരുന്നു. ബാഴ്സലോണ, അത്ലറ്റികോ മഡ്രിഡ്, ഗ്രീക് ക്ളബായ പനാതിനൈകോസ് എഫ്.സി എന്നീ മുൻനിര ക്ളബുകൾക്ക് വേണ്ടിയും കളിച്ച ഗാ൪സിയ അവസാനം മെക്സികൻ ക്ളബായ പ്യുമാസിലായിരുന്നു. 2006 ജ൪മൻ ലോകകപ്പിൽ സ്പെയിൻ ടീമിലുണ്ടായിരുന്ന ഗാ൪സിയ 20 തവണ രാജ്യത്തിനു വേണ്ടി കളിച്ചിട്ടുണ്ട്. ഒൗദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഗാ൪സിയ വിരമിക്കൽ തീരുമാനം പുറത്തുവിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.