മലപ്പുറം: കേരളം ആതിഥ്യമൊരുക്കുന്ന ഫെഡറേഷൻ കപ്പ് ഫുട്ബാളിന് കൊച്ചിക്കൊപ്പം മലപ്പുറത്തെ മഞ്ചേരിയും വേദിയാവും. ഗ്രൂപ് റൗണ്ട് മത്സരങ്ങൾക്കാണ് മഞ്ചേരി പയ്യനാട് സ്പോ൪ട്സ് കോംപ്ളക്സ് മൈതാനത്തെ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) തെരഞ്ഞെടുത്തത്. ഗ്രൂപ് ‘ബി’, ‘ഡി’ മത്സരങ്ങൾക്കാണ് കേരളത്തിലെ കാൽപന്തുകളിയുടെ പറുദീസ വേദിയൊരുക്കുന്നത്. ‘എ’, ‘സി’ ഗ്രൂപ് മത്സരങ്ങൾക്ക് കൊച്ചി ജവഹ൪ലാൽ നെഹ്റു സ്റ്റേഡിയം വേദിയൊരുക്കും.
ജനുവരി 14നാണ് ടൂ൪ണമെൻറിന് കിക്കോഫ് കുറിക്കുന്നത്. സെമിഫൈനൽ മത്സരങ്ങൾ 23നും ഫൈനൽ 25നും കൊച്ചിയിൽ നടക്കും. ടൂ൪ണമെൻറിൽ ഏക കേരള സാന്നിധ്യമായ ഈഗ്ൾസ് എഫ്.സി, ച൪ച്ചിൽ ബ്രദേഴ്സ്, പുണെ എഫ്.സി, യുനൈറ്റഡ് സ്പോ൪ട്സ് ക്ളബ് (ഗ്രൂപ് എ), മോഹൻ ബഗാൻ, മുംബൈ എഫ്.സി, സാൽഗോക്ക൪, ഷില്ളോങ് ലജോങ് (ഗ്രൂപ് സി) എന്നിവരാണ് കൊച്ചിയിൽ കളിക്കുന്നത്. ബംഗളൂരു എഫ്.സി, ഈസ്റ്റ്ബംഗാൾ, റാങ്ദെയ്ദ് എഫ്.സി, ഗോവ സ്പോ൪ടിങ് (ഗ്രൂപ് ‘ബി’), ഭവാനിപൂ൪ എഫ്.സി, ഡെംപോ, മുഹമ്മദൻസ്, യുനൈറ്റഡ് സിക്കിം (ഗ്രൂപ് ‘ഡി’) എന്നിവ൪ മഞ്ചേരിയിൽ കളിക്കും.
ഡിസംബ൪ 25ന് മുമ്പ് മഞ്ചേരി സ്പോ൪ട്സ് കോംപ്ളക്സ് മൈതാനത്തെ എല്ലാ പ്രവൃത്തികളും തീ൪ക്കുമെന്ന് കേരള ഫുട്ബാൾ അസോസിയേഷൻ (കെ.എഫ്.എ) പ്രസിഡൻറ് കെ.എം.ഐ മത്തേ൪.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.