അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ ഏകദിന, ട്വൻറി20 പരമ്പരകൾക്കുള്ള ഇംഗ്ളണ്ട് ടീമിനെ പ്രഖ്യാപിച്ചു. മുതി൪ന്ന താരങ്ങളായ കെവിൻ പീറ്റേഴ്സൺ, ഗ്രേയം സ്മിത്ത്, ജെയിംസ് ആൻേറഴ്സൺ എന്നിവ൪ക്ക് ഇടം ലഭിച്ചില്ല. അസുഖബാധിതനായ ജോനാഥൻ ട്രോട്ടും ടീമിലുണ്ടാവില്ല. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വൻറി20 മത്സരങ്ങളുമടങ്ങിയതാണ് പരമ്പര. ജനുവരി 12നാണ് ആദ്യ ഏകദിനം.
മത്സര ഷെഡ്യൂളിലെ ആധിക്യം കാരണമാണ് ആൻഡേഴ്സണും പീറ്റേഴ്സണും വിശ്രമം അനുവദിക്കുന്നതെന്ന് ഇംഗ്ളണ്ട് കോച്ച് ആൻഡി ഫ്ളവ൪ പറഞ്ഞു. അലിസ്റ്റ൪ കുക് ആണ് ഏകദിന ടീം ക്യാപ്റ്റൻ. ട്വൻറി 20 ടീമിനെ സ്റ്റുവ൪ട്ട് ബ്രോഡ് നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.