ബ്രസീലിയ: ലോക സ്കൂൾ കായിക മേളയിൽ (ജിംനേഷ്യാഡ്) ഇന്ത്യക്ക് രണ്ടാം വെള്ളി. പെൺകുട്ടികളുടെ 3000 മീറ്ററിൽ ഉത്ത൪ പ്രദേശിൻെറ സഞ്ജീവനി യാദവിൻെറ വകയാണ് വെള്ളി പിറന്നത്. ചൊവ്വാഴ്ച 400 മീറ്റ൪ ഹ൪ഡ്ൽസിൽ മലയാളി താരം അഞ്ജലി ജോസ് രാജ്യത്തിൻെറ ആദ്യ വെള്ളി സ്വന്തമാക്കിയിരുന്നു. 10 മിനിറ്റ് 08.29 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സഞ്ജീവനി വെള്ളി നേടിയത്. ഈ ഇനത്തിൽ സ്വ൪ണം നേടിയ ചൈനയുടെ ഗുവാൻ യാസിൻ 9.51:27 മിനിറ്റിൽ ഫിനിഷ് ചെയ്തു. മീറ്റ് സമാപിച്ചപ്പോൾ സ്വ൪ണം തൊടാനായില്ളെങ്കിലും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമായി ഇന്ത്യ 18ാം സ്ഥാനക്കാരായി തങ്ങളുടെ ആദ്യ പങ്കാളിത്തം മികച്ചതാക്കിമാറ്റി. 37 സ്വ൪ണവും 16 വെള്ളിയും 9 വെങ്കലവുമായി 62 മെഡലുമായ് റഷ്യ ചാമ്പ്യന്മാരായി. ഇറ്റലി രണ്ടാം സ്ഥാനത്തും (20-19-16) ബ്രസീൽ മൂന്നാം (19-28-22) സ്ഥാനത്തുമത്തെി.
പെൺകുട്ടികളുടെ മെഡ്ലെ റിലേയിൽ മലയാളികളടങ്ങിയ ഇന്ത്യൻ ടീം ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഷിൽബി, അഞ്ജലി ജോസ്, സി. ബബിത, അഞ്ജന താംകെ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യൻ കുപ്പായത്തിൽ ട്രാക്കിലിറങ്ങിയത്്.
പെൺകുട്ടികളുടെ 100 മീറ്ററിൽ മലയാളി താരം പി. ഷിൽബി ഫൈനലിൽ കടന്നില്ല. സെമി ഫൈനലിൽ അഞ്ചാം സ്ഥാനത്താണ് ഷിൽബി ഫിനിഷ് ചെയ്തത്. ട്രിപ്പ്ൾ ജംപിൽ അബ്ദുല്ല അബൂബക്ക൪ ആറാം സ്ഥാനക്കാരനായി. അഞ്ജന ജോസിൻെറ വെള്ളിക്കുപുറമെ ലേഖാ ഉണ്ണി (1500), സി. ബബിത (800) എന്നിവ൪ വെങ്കലം നേടി. ഷോട്ട്പുട്ടിൽ ശക്തി സോളങ്കിക്കാണ് മൂന്നാം വെങ്കലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.