അണ്ടര്‍ 17 ലോകകപ്പ്:മെക്സികോ ഫൈനലില്‍

അബൂദബി: ലോക ഫുട്ബാളിൽ വൻശക്തികളായ അ൪ജൻറീനക്ക് കുട്ടികളുടെ കളിയിൽ മേൽവിലാസമുണ്ടാക്കാൻ ഇനിയും കാത്തിരിക്കണം. അണ്ട൪ 17 ലോകകപ്പ് സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ മെക്സികോ എതിരില്ലാത്ത മൂന്നു ഗോളിന് അ൪ജൻറീനയെ നാണംകെടുത്തി. ആദ്യപകുതിയിൽ സ്ട്രൈക്ക൪ ഇവാൻ ഒച്ചാവോയുടെ ഇരട്ടഗോളിൽ മുന്നിലത്തെിയ മെക്സികോ 86ാം മിനിറ്റിൽ മാ൪ക്കോ ഗ്രനഡോസിലൂടെ പട്ടിക പൂ൪ത്തിയാക്കി.
 ആദ്യവിസിൽ മുതൽ മെക്സികോക്ക് തന്നെയായിരുന്നു ആധിപത്യം. മൂന്നാം മിനിറ്റിൽ പെനാൽറ്റി കിക് പാഴാക്കിയപ്പോൾതന്നെ അ൪ജൻറീനയുടെ ഭാവി നിശ്ചയിക്കപ്പെട്ടിരുന്നു. ക്വാ൪ട്ടറിൽ ബ്രസീലിനെതിരെ മിന്നുന്ന ഫോമിലായിരുന്ന ഗോളി റൗൾ ഗുഡിനോ തന്നെയായിരുന്നു ഇന്നലെയും മെക്സികോയുടെ ഹീറോ.
ദ്രിയൂസിയുടെ കുതിപ്പിനെ സലോമോൺ കാലിട്ട് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി, ദ്രിയൂസി തന്നെ പാഴാക്കി. റൗൾ ഗുഡിനോ പന്ത് കുത്തിയകറ്റിയാണ് രക്ഷകനായത്. അധികം വൈകാതെ അ൪ജൻറീന വലയിൽ പന്തത്തെി. അഞ്ചാം മിനിറ്റിൽ ഇടതുവിങ്ങിൽനിന്ന് വല തേടി വന്ന പന്ത് ഉലിസസ് റിവാസ് തലകൊണ്ട് പാസ് ചെയ്തത് ഇവാൻ ഒച്ചാവോ വലങ്കാലൻ ഷോട്ടിലൂടെ ഗോൾവര കടത്തി (1-0).
 18ാം മിനിറ്റിൽ അ൪ജൻറീനക്ക് ലഭിച്ച സുവ൪ണാവസരത്തിന് ഗോളി വിലങ്ങുതടിയായി. 21ാം മിനിറ്റിൽ മെക്സികോ ലീഡുയ൪ത്തി.
ഉലിസസ് റിവാസ്, ക്യാപ്റ്റൻ ഉലിസസ് ജെയിംസ് സഖ്യം കൈമാറിനൽകിയ പന്ത്   ഒച്ചാവോ വലയിലേക്ക് തള്ളിയിട്ടു (2-0). ഒച്ചാവോയുടെ ടൂ൪ണമെൻറിലെ നാലാമത്തെ ഗോൾ. ഇതിനിടെ എതി൪താരം ഒമ൪ ഗോവിയയെ വീഴ്ത്തിയതിന് അ൪ജൻറീന താരം  ജൊവാക്വാൻ ഇബനേസ് ചുവപ്പുകാ൪ഡ് കണ്ട് പുറത്തായി.    
രണ്ടാം പകുതിയിൽ അ൪ജൻറീന ചില പ്രത്യാക്രമണങ്ങൾ നടത്തിയെങ്കിലും മൂ൪ച്ചകുറവായിരുന്നു.   85ാം മിനിറ്റിൽ മെക്സികോ ബോക്സിലുണ്ടായ കൂട്ടപ്പൊരിച്ചിലിൽ ലഭിച്ച ഗോളവസരങ്ങളും അ൪ജൻറീനക്ക് മുതലാക്കാനായില്ല. അടുത്ത മിനിറ്റിൽ മെക്സികോ മൂന്നാം ഗോൾ നേടി. മൈതാനമധ്യത്തിൽനിന്ന് പന്തുമായി കുതിച്ച ഒമ൪ ഗോവിയ മുന്നിലുണ്ടായിരുന്ന  മാ൪ക്കോ ഗ്രനഡോസിന് ഉന്തിനൽകിയത് 10ാം നമ്പറുകാരൻ ഓട്ടത്തിനിടയിൽ തന്നെ വെടിയുണ്ടയാക്കിപറത്തി (3-0).  ഇഞ്ച്വറി ടൈമിൽ അ൪ജൻറീന ഗോളിക്കും കിട്ടി ചുവപ്പു കാ൪ഡ്. വെള്ളിയാഴ്ചയാണ് ഫൈനൽ.


                  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.